ErnakulamKeralaLatest

വാക്സിനെടുക്കും മുന്നേ കോവിഡ് ടെസ്റ്റ്‌ നടത്തണം; കളക്ടർ

“Manju”

അഖിൽ ജെ എൽ

കോവിഡ് രോഗ സ്ഥിരീകരണ നിരക്ക് കുടി നിൽകുന്ന ബി, സി കാറ്റഗറിയിൽ പെട്ട സ്ഥലങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലനം ഉറപ്പാക്കാൻ 103 സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയോഗിക്കാൻ ഇന്നു ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.

കോവിഡ് പരിശോധന കൂടുതൽ വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി മൊത്തം പരിശോധനയുടെ 30-35 % രോഗലക്ഷണങ്ങൾ ഇല്ലാത്തവരിലും നടത്തും. എല്ലാ ആശുപത്രികളിലും കോവിഡ് പരിശോധന സൗകര്യം ഉള്ളതിനാൽ വാക്സിനേഷന് വരുന്നവർ രോഗ പരിശോധന നടത്തി രോഗം ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം വാക്സിൻ എടുക്കുന്നതാണ് അഭികാമ്യം എന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വാക്സിനേഷൻ സെൻ്റുകളിലും ലഭ്യമായ പരിശോധന സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.

മൈക്രോ കണ്ടെയ്ൻറ് സോണുകൾ കണ്ടെത്തി നിയന്ത്രണം കൂടുതൽ ശക്തമാക്കും. ക്വാറൻ്റൈൻ ലംഘിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റാനും പോലീസിന് കർശന നിർദേശം നൽകി. വ്യവസായ സ്ഥാപനങ്ങളിൽ കോ വിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ട് എന്നുറപ്പാക്കാൻ നിരീക്ഷണം ശക്തിപ്പെടുത്തും.

റെയിൽവേ പ്ലാറ്റ്ഫോമുകളിലും കമ്പാർട്ട്മെൻ്റിലും കോവിഡ് പ്രോട്ടോകോൾ പാലനം ഉറപ്പാക്കാൻ റെയിൽവേ പോലീസിന് നിർദ്ദേശം നൽകി.

Related Articles

Back to top button