KeralaLatest

മുടങ്ങിക്കിടന്നിരുന്ന പ്ലസ് ടു പരീക്ഷകൾ പുനരാരംഭിച്ചു

“Manju”

 

ജ്യോതിനാഥ് കെ പി

പോത്തൻകോട്: കോവിഡ് രോഗഭീതിമൂലം മുടങ്ങിക്കിടന്നിരുന്ന പ്ലസ്ടു പരീക്ഷകൾ ഇന്ന് പുനരാരംഭിച്ചു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പൾ അറിയിച്ചു.

പരീക്ഷാകേന്ദ്രങ്ങൾ ആയ എല്ലാ വിദ്യാലയങ്ങളിലും മാസ്ക്കുകൾ ഉറപ്പുവരുത്തിയും സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകിയും തെർമൽ സ്കാനർ ഉപയോഗിച്ച് ടെമ്പറേച്ചർ പരിശോധിച്ചും ആണ് വിദ്യാർഥികളെ പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. അധ്യാപകര്‍ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍ പോലീസ്, പി. ടി. എ. അംഗങ്ങള്‍, വാർഡ് മെമ്പർമാര്‍ എന്നിവരുടെ സജീവസാന്നിധ്യം ഉണ്ടായിരുന്നു.

Related Articles

Back to top button