IndiaInternational

കൊവിഡ് പ്രതിരോധം: ഇന്ത്യക്ക്  ധനസഹായം പ്രഖ്യാപിച്ച് ആന്റണി ബ്ലിങ്കൻ

“Manju”

ന്യൂഡൽഹി: കൊറോണ മഹാമാരിയെ പ്രതിരോധിക്കാൻ ഇന്ത്യയ്‌ക്ക് പൂർണ പിന്തുണ നൽകി അമേരിക്ക. ഇതിന്റെ ഭാഗമായി 25മില്ല്യൺ യുഎസ് ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ചു. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ച്ചയിലാണ് കൊറോണ പ്രതിരോധ സഹായം സംബന്ധിച്ച് ധാരണയായത്.

കൊറോണ അമേരിക്കയേയും ഇന്ത്യയേയും വളരെ മോശമായി ബാധിച്ചു. പ്രതിസന്ധി സമയത്തുണ്ടായ ഇന്ത്യയുടെ സഹായം ഒരിക്കലും മറക്കില്ല. ഇന്ത്യയുമായുള്ള ശക്തമായ ബന്ധമാണ് യുഎസ് ഭരണകൂടത്തിന് പ്രധാനം. അതിനാൽ തന്നെ കൊറോണ പ്രതിരോധത്തിന് ഇന്ത്യയ്‌ക്ക് ആവശ്യമായ എല്ലാവിധ സഹായവും പിന്തുണയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊറോണ പ്രതിരോധത്തിന് പുറമെ പൗരത്വ നിയമ ഭേദഗതി, ലൗജിഹാദ്, കാർഷിക നിയമങ്ങൾ, ഇൻഡോ പസഫിക് മേഖലയിലെ ക്വാഡ് സഖ്യത്തിന്റെ പ്രവർത്തനം തുടങ്ങിയ കാര്യങ്ങളിൽ ചർച്ച നടന്നു. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

അഫ്ഗാനുമായുള്ള പ്രശ്‌നത്തിന് പരിഹാരം സൈനിക ഇടപെടലല്ലെന്ന് അദ്ദേഹം വ്യക്തമാക്കി, അഫ്ഗാനിൽ ജനാധിപത്യ പരിഹാരം വേണമെന്ന് ഇന്ത്യയും അഭിപ്രായപ്പെട്ടു. ഇന്ത്യക്കാരും അമേരിക്കക്കാരും മനുഷ്യന്റെ അന്തസ്സിലും തുല്യതയിലും നിയമത്തിലും വിശ്വസിക്കുന്നവരാണ്. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ അതുതന്നെയാണെന്ന് ആന്റണി ബ്ലിങ്കൻ കൂടിക്കാഴ്ച്ചകൾക്ക് ശേഷം വ്യക്തമാക്കി.

Related Articles

Back to top button