IndiaLatest

ടയറുകള്‍ക്കും സ്റ്റാര്‍ റേറ്റിംഗ്

“Manju”

ന്യൂഡല്‍ഹി: വാഹനങ്ങള്‍ മൂലമുള്ള വായു മലിനീകരണം കുറയ്ക്കുന്നതിനായി പുത്തന്‍ പദ്ധതികള്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. വൈദ്യുതിയും ഹൈഡ്രജന്‍ ഇന്ധന സെല്ലുകളും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കുള്ള ഇളവുകള്‍ മുതല്‍ കഫേ മാനദണ്ഡങ്ങള്‍ വരെ, പദ്ധതിയുടെ ഭാഗമാണ്. വാഹനങ്ങള്‍ മൂലമുണ്ടാകുന്ന വായു മലിനീകരണവും ശബ്ദ മലിനീകരണവും കുറയ്ക്കുന്നതിനായി സ്റ്റാര്‍ റേറ്റിംഗ് അവതരിപ്പിക്കും.

റോളിംഗ് റെസിസ്റ്റന്‍സ്, നനഞ്ഞ പ്രതലങ്ങളിലെ ഗ്രിപ്പ് (വെറ്റ് ഗ്രിപ്പ്), ശബ്ദ മലിനീകരണം എന്നിവയുടെ അടിസ്ഥാനത്തില്‍ റോഡില്‍ ഓടുന്ന എല്ലാ വാഹനങ്ങളുടെയും ടയറുകള്‍ക്ക് സ്റ്റാര്‍ റേറ്റിംഗ് നല്‍കാനുള്ള നീക്കമാണിത്. ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി (ബിഇഇ) നല്‍കുന്ന സ്റ്റാര്‍ റേറ്റിംഗ് ഫ്രിഡ്ജിലും എസിയിലും കാണപ്പെടാറുണ്ട്. ഒന്ന് മുതല്‍ അഞ്ച് വരെയുള്ള സംഖ്യകള്‍ ആ ഉപകരണത്തിന്റെ ഊര്‍ജ്ജ കാര്യക്ഷമതയെയാണ് സൂചിപ്പിക്കുന്നത്. അതുപോലെ, ടയറുകളുടെ റേറ്റിംഗ് വാഹനത്തിന്റെ ഇന്ധനക്ഷമത മെച്ചപ്പെടുത്താനുള്ള കഴിവിനെ സൂചിപ്പിക്കും.

Related Articles

Back to top button