IndiaLatest

ക്ഷേത്ര സമുച്ചയത്തിൽ പൂജാരി മരിച്ച നിലയിൽ : റോഡരികിൽ അജ്ഞാത മൃതദേഹം

“Manju”

ശ്രീനഗർ : ജമ്മു കശ്മീരിലെ ക്ഷേത്ര സമുച്ചയത്തിൽ പൂജാരിയെ മരിച്ച നിലയിൽ കണ്ടെത്തി . മധ്യപ്രദേശ് സ്വദേശിയായ ബ്രിജ് മോഹനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള അഖ്‌നൂരിലെ ക്ഷേത്ര സമുച്ചയത്തിലാണ് സംഭവം.

കഴിഞ്ഞ 20 വർഷമായി കാമേശ്വർ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു മോഹൻ . അടുത്തകാലത്താണ് കശ്മീരിലെ ക്ഷേത്രത്തിൽ എത്തിയത് . മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി .

അതേസമയം, ജുവൽ ചൗക്ക് ഭാഗത്തെ റോഡരികിൽ നിന്ന് അജ്ഞാതനായ വൃദ്ധന്റെ മൃതദേഹവും പോലീസ് ഒരു കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ ഈ പരിസരം കേന്ദ്രികരിച്ച് നടന്നിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു . ഇയാളെ തിരിച്ചറിയാനും, മരണകാരണം കണ്ടെത്താനും പോലീസ് നടപടികൾ ആരംഭിച്ചതായി അധികൃതർ പറഞ്ഞു.

Related Articles

Back to top button