KeralaLatest

കേരള ബ്രാന്‍ഡ് കയറുത്പന്നങ്ങള്‍ ലോകവിപണിയിലിറക്കും

“Manju”

ആലപ്പുഴ: കയറില്‍ നിന്ന് ലോകവിപണിയിലേക്ക് ആവശ്യമുള്ള ഉത്പന്നങ്ങള്‍ കേരള ബ്രാന്‍ഡില്‍പുറത്തിറക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. നൂതന രൂപകല്പനയും ഗുണനിലവാരവുമുള്ള ഉത്പന്നങ്ങളാണ് വിപണിയിലെത്തിക്കുക. കയര്‍ കോര്‍പ്പറേഷന്റെ പുതിയ പ്രോഡക്‌ട് ഡെവലപ്‌മെന്റ് സെന്ററും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കയര്‍മേഖലയിലാകെ സമൂലമാറ്റം സൃഷ്ടിക്കാനാണ് ശ്രമം. കയര്‍ കോര്‍പ്പറേഷനും ഫോം മാറ്റിംഗ്‌സും ലയിപ്പിക്കുന്നതോടെ വലിയമാറ്റങ്ങള്‍ക്ക് തുടക്കമിടാനാകും. കയര്‍മേഖലയിലെ തെറ്റായ പ്രവണതകള്‍ മാറ്റിയാല്‍ വികസനം സാദ്ധ്യമാകും. പുറത്തുനിന്ന് കയറെടുത്ത് ഉത്പന്നങ്ങളാക്കിയാല്‍ സംഭരിക്കണമെന്ന വാശി അവസാനിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

പി.പി.ചിത്തരഞ്ജന്‍ എം.എല്‍.. അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ്‌കുമാര്‍ സിന്‍ഹ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജി.വേണുഗോപാല്‍, മുന്‍ ചെയര്‍മാന്‍ ആര്‍.നാസര്‍, കയര്‍ യന്ത്രനിര്‍മ്മാണ ഫാക്ടര്‍ ചെയര്‍മാന്‍ എം.എച്ച്‌.റഷീദ്, കയര്‍ ഡയറക്ടര്‍ പി.ആര്‍.വിനോദ്, നഗരസഭാ കൗണ്‍സിലര്‍ അഡ്വ.റീഗോ രാജു, കയര്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ജി.ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Related Articles

Back to top button