LatestThiruvananthapuram

പ്രാർത്ഥനയും പങ്കുവയ്ക്കലുമായി സന്യാസദീക്ഷ വാര്‍ഷികം; ഇന്ന് അഞ്ചാം ദിനം

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിലെ 38-ാമത് സന്ന്യാസദീക്ഷാവാര്‍ഷികത്തോടനുബന്ധിച്ചുള്ള അഞ്ചാം ദിനവും പ്രാർത്ഥനാമുഖരിതമായി. പ്രാർത്ഥനാസങ്കൽപ്പങ്ങൾക്കൊപ്പം അനുഭവം പങ്കുവെയ്ക്കലിന്റെയും കർമ്മത്തിന്റെയും വേദിയായി മാറുകയാണ് ഓരോദിനവും. ഇന്ന് (30.09.2022വെള്ളിയാഴ്ച) രാവിലെ 6 മണിയുടെ ആരാധനയിലും തുടർന്ന് നടന്ന പുഷ്പസമർപ്പണത്തിലും ഗുരുധർമ്മപ്രകാശസഭയിലെ അംഗങ്ങളും നിയുക്തരായവരും പങ്കെടുത്തു. പുഷ്പസമർപ്പണത്തിനു ശേഷം എല്ലാവരും പ്രാർത്ഥനാലയത്തിൽ വലം വെച്ച് പ്രാർത്ഥിച്ച് സഹകരണമന്ദിരത്തിൽ ഗുരുപാദവന്ദനം നടത്തി.

ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. പ്രാർത്ഥന ചടങ്ങുകളിൽ പങ്കെടുക്കാൻ സന്യസ്തരോടൊപ്പം വിവിധ ഏരിയകളിൽ നിന്നുള്ള ഗുരുഭക്തരും രാവിലെ ആശ്രമത്തിലെത്തി. രാവിലെ 10 ന് സ്പിരിച്വൽ സോൺ കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗത്തിൽ ജനനി കല്പന ജ്ഞാന തപസ്വിനി ഗുരുവായുള്ള അനുഭവങ്ങൾ പങ്കുവെയ്ക്കും. തുടർന്ന് സ്വാമി ജനനന്മ ജ്ഞാനതപസ്വി ആശ്രമജീവിതത്തെക്കുറിച്ചും ഡോ.സ്വാമി ഭാനുപ്രകാശ ജ്ഞാനതപസ്വി ‘ആരോഗ്യസംരക്ഷണം ഹോമിയോയിലൂടെ’ എന്ന വിഷയത്തിലും സംസാരിക്കും. ഉച്ചയ്ക്ക് ശേഷം ഇന്ററാക്ടീവ് സെഷൻ നടക്കും. രാത്രി 8 ന് നടക്കുന്ന സത്സംഗത്തിൽ പാളയം ഇമാം വി.പി.സുഹൈബ് മൗലവി മുഖ്യപ്രഭാഷണം നടത്തും.

Related Articles

Back to top button