InternationalLatest

മൂന്ന് ശ്രീലങ്കന്‍ താരങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്

“Manju”

കൊളംബോ: ഇംഗ്ലണ്ട് പര്യടനത്തില്‍ കോവിഡ് -19 സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് കുറ്റക്കാരെന്ന് കണ്ടെത്തിയ ധനുഷ്ക ഗുണതിലക, കുസല്‍ മെന്‍ഡിസ്, നിരോഷന്‍ ഡിക്വെല്ല എന്നീ മൂന്ന് ദേശീയ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ ശ്രീലങ്ക ക്രിക്കറ്റ് (എസ്‌എല്‍സി) വെള്ളിയാഴ്ച ഒരു വര്‍ഷത്തെ അന്താരാഷ്ട്ര വിലക്ക് ഏര്‍പ്പെടുത്തി.

മൂന്ന് മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ക്കും ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ആറ് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തി. കൂടാതെ, ഓരോ കളിക്കാര്‍ക്കും 10 മില്യണ്‍ ശ്രീലങ്ക രൂപയുടെ പിഴ ചുമത്തി. വൈസ് ക്യാപ്റ്റന്‍ മെന്‍ഡിസ്, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഡിക്ക്വെല്ല, ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ഗുണതിലക എന്നിവര്‍ കഴിഞ്ഞ മാസം ഇംഗ്ലണ്ട് പര്യടനത്തില്‍ ബയോ ബബിള്‍ ലംഘിച്ചതായി കണ്ടെത്തി. ജൂണ്‍ 26 ന് നടന്ന അവസാന ടി 20 അന്താരാഷ്ട്ര മത്സരത്തിന് ശേഷം മൂവരും ഡര്‍ഹാമിലെ തെരുവുകളില്‍ കറങ്ങുന്നത് കണ്ടു, ഇതിന്റെ വീഡിയോയും വൈറലായി.

എസ്‌എല്‍സി അവരെ സസ്പെന്‍ഡ് ചെയ്യുകയും അടുത്ത ദിവസം അവരെ ശ്രീലങ്കയിലേക്ക് തിരികെ കൊണ്ടുപോകുകയും ചെയ്തു. വ്യാഴാഴ്ച അവസാനിച്ച ഇന്ത്യയ്‌ക്കെതിരായ ഹോം ഗ്രൗണ്ടില്‍ നടന്ന പരിമിത ഓവര്‍ പരമ്പരയില്‍ കളിക്കുന്നതില്‍ നിന്നും അവരെ തടഞ്ഞു.

Related Articles

Back to top button