KeralaLatest

കേരളം കര്‍ണാടക യാത്രയ്ക്ക് ‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം

“Manju”

കേരളത്തില്‍ നിന്നും കര്‍ണാടകയിലെത്തുന്നവര്‍ യാത്ര ചെയ്യുന്ന സാഹചര്യത്തില്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം. കര്‍ണാടകയിലെത്തുന്നവരില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണമെന്ന് കെഎസ്‌ആര്‍ടിസി അറിയിച്ചു. നേരത്തെ കോവിഡ് പ്രതിരോധ വാക്‌സിന്‍ ഒരു ഡോസെങ്കിലും സ്വീകരിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, ഇപ്പോഴിതാ കര്‍ണാടകയിലെത്തുന്ന യാത്രക്കാര്‍ വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് അല്ലാതെ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടെന്ന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

അതായത്, ഇനി മുതല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ആയിരിക്കില്ല പരിഗണിക്കുന്നത്. ആഗസ്റ്റ് ആദ്യം മുതല്‍ തന്നെ ഇക്കാര്യം നടപ്പിലാക്കുവാനാണ് തീരുമാനം. കേരളത്തില്‍ നിന്നുള്ള സാധാരണ ജനങ്ങള്‍, വിദ്യാര്‍ഥികള്‍, ബിസിനസ് കാര്യങ്ങള്‍ക്കായി പോകുന്നവര്‍, മറ്റുള്ളവര്‍ എന്നിവരെല്ലാം കര്‍ണാടകയിലേക്ക് പോകുന്നെങ്കില്‍ 15 ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തേണ്ടതുണ്ടെന്ന് അറിയിച്ച കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ ആവശ്യപ്പെടുന്ന പക്ഷം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും പറഞ്ഞു.

Related Articles

Back to top button