IndiaLatest

മഹാരാഷ്ട്രയിലും ആദ്യ സിക വൈറസ് ബാധ സ്ഥിരീകരിച്ചു

“Manju”

മഹാരാഷ്ട്ര: കോവിഡ് മഹാമാരിക്കിടെ ശക്തമാകുന്ന മറ്റൊരു രോഗ ബാധയാണ് സിക വൈറസ്. മഹാരാഷ്ട്രയിലും ആദ്യമായി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്ര പുനെയിലെ പുരന്ദര്‍ മേഖലയിലുള്ള അന്‍പത്കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ മാസം തുടക്കം മുതല്‍ തന്നെ ഈ മേഖലയില്‍ നിരവധി പേര്‍ക്ക് പകര്‍ച്ചപ്പനിയും കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ രോഗ ബാധ സ്ഥിരീകരിച്ചവര്‍ക്ക് ചിക്കുന്‍ഗുനിയയും ബാധിച്ചിട്ടുണ്ട്.
ഇപ്പോള്‍ രോഗ ലക്ഷണങ്ങളില്ലെന്നും നിലവില്‍ ഇവര്‍ രോഗമുക്തരായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ കുടുംബങ്ങള്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല. കേരളത്തിലും സിക വൈറസ് ബാധിച്ചിരുന്നുവെങ്കിലും ഇവരില്‍ കൂടുതല്‍ പേരും രോഗമുക്തരായി കഴിഞ്ഞിട്ടുണ്ട്.

Related Articles

Back to top button