IndiaLatest

പത്ത് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ 10 ശതമാനത്തില്‍ കൂടുതലാണെന്ന് കേന്ദ്രം

“Manju”

ഡല്‍ഹി: പത്ത് സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളുടെ വര്‍ദ്ധനവ് അല്ലെങ്കില്‍ പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധനവ് 10 ശതമാനത്തില്‍ കൂടുതലാണെന്ന് കേന്ദ്രം. 10 ശതമാനത്തിലധികം പോസിറ്റിവിറ്റി നിരക്ക് അനുഭവപ്പെടുന്ന ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് കേന്ദ്രം പറയുന്നു.

കര്‍ശനമായ നിയന്ത്രണ നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പുറമേ, ’60+, 45-60 പ്രായ വിഭാഗങ്ങളില്‍ പ്രതിരോധ കുത്തിവയ്പ്പ് വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്, കാരണം 80 % മരണനിരക്കും ഈ ദുര്‍ബല പ്രായ വിഭാഗത്തില്‍ നിന്നുള്ളതാണെന്ന് തെളിവുകള്‍ കാണിക്കുന്നു.’
മൂന്നാമത്തെ കോവിഡ് തരംഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലാണ് കേന്ദ്രത്തിന്റെ പുതിയ അവലോകനം. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഒഡീഷ, അസം, മിസോറാം, മേഘാലയ, ആന്ധ്രാപ്രദേശ്, മണിപ്പൂര്‍ എന്നിവയാണ് പുതിയ കോവിഡ് കേസുകളുടെ വര്‍ദ്ധനവ് അല്ലെങ്കില്‍ പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധനവ് അനുഭവിക്കുന്ന സംസ്ഥാനങ്ങള്‍, കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

46 ജില്ലകളില്‍ 10 ശതമാനത്തിലധികം പോസിറ്റിവിറ്റി റേറ്റും 53 ജില്ലകളില്‍ 5-10 ശതമാനത്തില്‍ പോസിറ്റീവിറ്റി റിക്കാര്‍ഡും ഉള്ളതിനാല്‍ സംസ്ഥാനങ്ങള്‍ പരിശോധന വേഗത്തിലാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ‘ഈ ഘട്ടത്തിലെ ഏത് അലസതയും ഈ ജില്ലകളിലെ സ്ഥിതി മോശമാക്കും,’ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നടത്തിയ അവലോകന യോഗത്തില്‍ നടപടികള്‍ ചര്‍ച്ച ചെയ്തു, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവയും സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉന്നത ആരോഗ്യ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related Articles

Back to top button