LatestThiruvananthapuram

മാലിന്യ നിര്‍മ്മാര്‍ജനം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്

“Manju”

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ നഗരഹൃദയമായ പാളയം മാര്‍ക്കറ്റില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ മാറ്റി ശുചീകരണം ആരംഭിക്കാന്‍ കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ നേരിട്ടെത്തി. തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിലാണ് പാളയം മാര്‍ക്കറ്റ് കേന്ദ്രീകരിച്ച്‌ പ്രത്യേക ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ന​ഗരസഭ മുന്നോട്ട് എന്ന ഹാഷ് ടാ​ഗോടെ ആര്യ രാജേന്ദ്രന്‍ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ശുചീകരണ ചിത്രം പങ്കുവെച്ചത്.

മാര്‍ത്തോമ്മാ യുവജന സഖ്യം തിരുവനന്തപുരം, കൊല്ലം ഭദ്രാസനവും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. മാലിന്യ നിര്‍മ്മാര്‍ജനം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണ്. പൊതുജന പങ്കാളിത്തതോടുകൂടി നഗര ശുചീകരണം കാര്യക്ഷമമായി ഏറ്റെടുക്കാനാണ് നഗരസഭ തീരുമാനിച്ചിട്ടുള്ളത്. എല്ലാവരുടെയും പങ്കാളിത്തം അഭ്യര്‍ത്ഥിക്കുന്നു. – ആര്യ ഫെയ്സ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തിലാണ് ഈ മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നത്. സെക്രട്ടേറിയറ്റിനും കോര്‍പ്പറേഷന്‍ ആസ്ഥാനത്തിനുമെല്ലാം തൊട്ടടുത്താണ് ഈ മാലിന്യപ്രശ്നമുള്ളത്. പാളയം കണ്ണിമാറ മാര്‍ക്കറ്റിലെ മാലിന്യത്തിനുപുറമേ കോര്‍പ്പറേഷന്‍ ശേഖരിക്കുന്ന മാലിന്യവും ഇവിടെ തള്ളുന്നുണ്ടെന്നാണ് വിവരം.

Related Articles

Back to top button