IndiaLatest

വാക്സിന്‍ മിക്സിങ് പരീക്ഷണത്തിന് ഇന്ത്യ

“Manju”

ന്യൂഡല്‍ഹി: ഒരാള്‍ക്ക് വ്യത്യസ്ത വാക്സിനുകള്‍ നല്‍കുന്ന വാക്സിന്‍ മിക്സിങ്ങിന്റെ സാധ്യത പരിശോധിക്കാന്‍ ഇന്ത്യ. ആദ്യ ഡോസായി നല്‍കിയ വാക്സിനു പകരം മറ്റൊരു വാക്സിന്‍ രണ്ടാം ഡോസായി നല്‍കുന്നതാണ് വാക്സിന്‍ മിക്സിങ്. ഇന്ത്യയില്‍ നല്‍കിവരുന്ന കോവിഡ് വാക്സിനുകളായ കോവിഷീല്‍ഡ്- കൊവാക്സിന്‍ എന്നിവയില്‍ ഈ പരീക്ഷണം നടത്താന്‍ ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കു കീഴിലെ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു.

അബദ്ധത്തില്‍ വാക്സിന്‍ മാറി കുത്തിവയ്ക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. ഇങ്ങനെ ഉണ്ടാകരുതെന്നും പ്രത്യേക ശ്രദ്ധ വേണമെന്നുമാണ് മുന്നറിയിപ്പെങ്കിലും രണ്ട് വ്യത്യസ്ത വാക്സിനുകള്‍ സ്വീകരിച്ചിട്ടും പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആരോ​ഗ്യപ്രവര്‍ത്തകളുടെ ശ്രദ്ധക്കുറവ് മൂലം ഇങ്ങനെ സംഭവിച്ചാലും പരിഭ്രമിക്കേണ്ടതില്ലെന്നാണ് വിദ​ഗ്ധര്‍ പറയുന്നത്.

വാക്സിന്‍ മിക്സിങ്ങിന്റെ സാധ്യത പരി​ഗണിക്കുമ്പോള്‍ പാര്‍ശ്വഫല സാധ്യത, കാലാവധി, ആവശ്യമുള്ള ശീതീകരണം എന്നിവയൊക്കെ പരി​ഗണിക്കും. വ്യത്യസ്ത വാക്സിനുകള്‍ നല്‍കുന്നത് മെച്ചപ്പെട്ട പ്രതിരോധശേഷി ഉണ്ടാകാന്‍ സഹായിക്കുമെന്നാണ് നി​ഗമനം.ഒരു വാക്സീന്റെ ആദ്യ ഡോസ് എടുത്തയാള്‍ക്കു പാര്‍ശ്വഫലം റിപ്പോര്‍ട്ട് ചെയ്താല്‍ മറ്റൊരു വാക്സീന്‍ കൊണ്ടു കുത്തിവയ്പ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന സാധ്യതയുമുണ്ട്. ഫൈസര്‍-അസ്ട്രാസെനക, സ്പുട്നിക്-അസ്ട്രാസെനക തുടങ്ങിയവയുടെ മിക്സ് പരീക്ഷണങ്ങള്‍ ലോകത്ത് പലയിടങ്ങളിലും ഇപ്പോള്‍ നടക്കുന്നുണ്ട്.

Related Articles

Back to top button