KeralaLatest

പൂജിത പീഠസമര്‍പ്പണം: കക്കോടിയില്‍ പുഷ്പ സമര്‍പ്പണവും യോഗവും നടന്നു

“Manju”

കോഴിക്കോട്: പൂജിത പീഠ സമര്‍പ്പണ ആഘോഷത്തിന്റെ ഭാഗമായി ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ച് ആശ്രമത്തില്‍ ഇന്ന് രാവിലെ പുഷ്പ സമര്‍പ്പണം നടന്നു. ശേഷം ആശ്രമം കോഡിനേഷന്‍ കമ്മിറ്റിയുടെയും വിവിധ ഡിവിഷനുകളുടെ ഏരിയ കമ്മിറ്റികളുടെയും സംയുക്തമായ യോഗം രാവിലെ 7 മണിക്ക് വിശ്വജ്ഞാനമന്ദിരത്തില്‍ വെച്ച് നടന്നു.

ശനിയാഴ്ച ശാന്തിഗിരി ആശ്രമം പ്രസിഡണ്ട് സ്വാമി ചൈതന്യ ജ്ഞാന തപസ്സിയുടെ മഹനീയ സാന്നിധ്യത്തില്‍ നടക്കുന്ന സാംസ്‌കാരിക സംഗമം പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. യോഗത്തില്‍ സ്വാമി വന്ദനരൂപന്‍ ജ്ഞാനതപസ്വിയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. യോഗത്തില്‍ ബ്രഹ്‌മചാരി സ്തുതി ഉള്‍പ്പടെ 25 ആത്മബന്ധുക്കള്‍ പങ്കെടുത്തു.

ഇന്നലെ വിശ്വജ്ഞാനമന്ദിരത്തിലെ വൈകുന്നേരത്തെ പ്രാര്‍ത്ഥനയും ക്ലീനിങ് കര്‍മ്മവും ചെയ്തത് കിഴക്കുംമുറി യൂണിറ്റിലുള്ളവരാണ്. യൂണിറ്റിലെ 11 പേര്‍ പങ്കെടുത്തു. വിശ്വജ്ഞാന മന്ദിരത്തില്‍ രാത്രികാല കാവല്‍ഭടന്മാരായി വെള്ളയില്‍ യൂണിറ്റിലെ സുനില്‍ ആര്‍ ഉണ്ണി, പറമ്പില്‍ ബസാര്‍ യൂണിറ്റിലെ സജീവ് എന്‍ കെ എന്നിവരും ഉണ്ടായിരുന്നു.

കോഴിക്കോട് ഏരിയയിലെ ചേളന്നൂര്‍ യൂണിറ്റിലെ ആത്മബന്ധുവായ ദിവ്യാരാജന്റെ മാതാവ് മരണപ്പെട്ടതിന്റെ 16 അടിയന്തരവുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥന ഇന്നലെ രാവിലെ എട്ടുമണിക്ക് ചീക്കിലോട് ഉള്ള ഭവനത്തില്‍ വച്ച് നടന്നു. പ്രസ്തുത പ്രാര്‍ത്ഥനയില്‍ 74 ആത്മബന്ധുക്കള്‍ പങ്കെടുത്തു.

Related Articles

Back to top button