KeralaLatest

വീ​ട്ടി​ല്‍ വാ​റ്റുകേന്ദ്രം: വ​യോ​ധി​കനും മ​ക​നുമെതിരെ കേസ്

“Manju”

ക​രു​നാ​ഗ​പ്പ​ള്ളി: ത​ഴ​വ ക​ട​ത്തൂ​രി​ല്‍ വീ​ടിന്‍റെ അ​ടു​ക്ക​ള​യി​ലും പ​റ​മ്പി​ലും ടാ​ങ്കു​ക​ളി​ല്‍ കു​ഴി​ച്ചി​ട്ട​നി​ല​യി​ല്‍ 1100 ലി​റ്റ​ര്‍ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി. ത​ഴ​വ ക​ട​ത്തൂ​രി​ല്‍ എ​ന്‍.​എ​ന്‍ കോ​ട്ടേ​ജി​ല്‍ ന​ബീ​സ​യു​ടെ (85) വീ​ട്ടി​ലാ​ണ്​ ചാ​രാ​യം വാ​റ്റു​ന്ന​തി​നു​ള്ള സാ​മ​ഗ്രി​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. ന​ബീ​സ​യെ​യും മ​ക​ന്‍ നി​യാ​സി​നെ​യും പ്ര​തി​ചേ​ര്‍​ത്ത് കേ​സെ​ടു​ത്തു. കോ​വി​ഡ്​ മാ​ന​ദ​ണ്ഡം മു​ന്‍​നി​ര്‍​ത്തി വ​യോ​ധി​ക​യാ​യ ന​ബീ​സ​യെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടി​ല്ല. നി​യാ​സി​നെ പി​ടി​കൂ​ടാ​നാ​യി​ല്ല. ഇ​യാ​ള്‍ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​യും പാ​ന്‍ മ​സാ​ല​യു​ടെ മൊ​ത്ത വി​ത​ര​ണ​ക്കാ​ര​നു​മാ​ണെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു.

Related Articles

Back to top button