LatestThiruvananthapuram

പശ്ചിമതീര കനാല്‍ : 1500 കുടുംബങ്ങളെ ഒഴിപ്പിക്കും

“Manju”

കോവളം: പശ്ചിമതീര കനാല്‍ കടന്നുപോകുന്ന കോവളം മുതല്‍ ബേക്കല്‍ വരെയുള്ള ഭാഗങ്ങളിലെ കൈയ്യേറ്റക്കാരെയും അനധികൃത താമസക്കാരെയും ഒഴിപ്പിക്കും. ഉള്‍നാടന്‍ ജലഗതാഗത വകുപ്പും റവന്യൂ വകുപ്പും സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം 1500-ഓളം കുടുംബങ്ങളെയാണ് ഒഴിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ആദ്യഘട്ടമായി കനാല്‍ കടന്നുപോകുന്ന കോവളം മുതല്‍ വര്‍ക്കല വരെയുള്ള ഭാഗത്തെ അനധികൃത കൈയ്യേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്. റവന്യൂ അധികൃതര്‍ ഇതു സംബന്ധിച്ചുള്ള രൂപരേഖയും തയ്യാറാക്കിക്കഴിഞ്ഞു. കനാലിനു വീതി കൂട്ടാനും സര്‍വീസ് റോഡ് നിര്‍മിക്കാനുമാണ് സ്ഥലമേറ്റെടുക്കുക. ഒഴിപ്പിക്കുന്ന താമസക്കാരെ പുനരധിവാസിപ്പിക്കാനുള്ള സ്ഥലവും കണ്ടെത്തും. ഇതു സംബന്ധിച്ചുള്ള തീരുമാനമെടുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെ യോഗം ചേരും.

Related Articles

Back to top button