KeralaLatest

നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ എം3 വോട്ടിംഗ് യന്ത്രങ്ങള്‍

“Manju”

കർണാടകയിൽ ഏഴിടത്ത് 'പരീക്ഷണ' വോട്ടിങ് യന്ത്രം; 2019ൽ ഇന്ത്യ മുഴുവൻ | EVM | Electronic Voting Machine | Electronic Voting Machine India | Electronic Voting Machine Tampering | Electronic Voting Machine ...

ശ്രീജ.എസ്

തിരുവനന്തപുരം: കേരളത്തില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത് പുതിയ എം 3 വോട്ടിംഗ് യന്ത്രങ്ങള്‍. മുമ്പുണ്ടായിരുന്ന യന്ത്രങ്ങളുടെ പരിഷ്കരിച്ച പതിപ്പാണ് കേരളത്തിലെത്തിയിരിക്കുന്നത്. തെലങ്കാന, മഹാരാഷ്ട്ര, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുകളിലും എം3 വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്.

ഒരു ലക്ഷം എം3 യന്ത്രങ്ങള്‍ കേരളത്തിലെത്തി. ഹാര്‍ഡ്‌വെയറിലോ സോഫ്റ്റ്‌വെയറിലോ മാറ്റം വരുത്താന്‍ ശ്രമിച്ചാലും പിടിവീഴും എന്നതാണ് പുതിയ പതിപ്പിന്റെ സവിശേഷതകള്‍.

നിലവിലെ വോട്ടിംഗ് യന്ത്രത്തില്‍ നാല് ബാലറ്റിംഗ് യൂണിറ്റുകള്‍ മാത്രമേ ഘടിപ്പിക്കാനാവുമായിരുന്നുള്ളുവെങ്കില്‍ എം3 യില്‍ 24 ബാലറ്റിംഗ് യൂണിറ്റുകള്‍ വരെ കണക്‌ട് ചെയ്യാം എന്ന പ്രത്യേകയും പുതിയ യന്ത്രത്തിനുണ്ട്. പരിഷ്കിച്ച പതിപ്പില്‍ നിലവിലെ വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനരീതിയില്‍ മാറ്റമില്ല.

ഒരു ലക്ഷം വോട്ടിംഗ് മെഷീനുകളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോരുക്കങ്ങളുടെ ഭാഗമായി കേരളത്തില്‍ എത്തിച്ചിരിക്കുന്നത്. ഇവയുടെ ട്രയല്‍ ഡിസംബര്‍ 26 മുതല്‍ തുടങ്ങും. യന്ത്രങ്ങളുടെ പരിശോധന ഭെല്ലിലെ എന്‍ജിനിയര്‍മാരുടേയും സാങ്കേതികവിഗദ്ധരുടെയും മേല്‍നോട്ടത്തില്‍ നടക്കും. കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളിലും എം3 വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.

Related Articles

Back to top button