IndiaLatest

ഇന്ത്യന്‍ വനിതാ ലീഗ് കിരീടം നിലനിര്‍ത്തി ഗോകുലം

“Manju”

ഭുവനേശ്വര്‍: ഐ ലീഗ് കിരീടം നിലനിര്‍ത്തിയതിന്റെ ആവേശം തീരുംമുമ്പേ ഗോകുലം ക്ലബ്ബിലേക്ക് ഇന്ത്യന്‍ വനിതാ ലീഗ് ഫുട്ബോള്‍ കിരീടവും. അവസാന മത്സരത്തില്‍ സേതു എഫ്.സി.യെ 3-1 ന് തോല്‍പ്പിച്ച് ഗോകുലം എഫ്.സി. കേരള കിരീടം നിലനിര്‍ത്തി. ലീഗിലെ 11 കളികളും ജയിച്ച് അപരാജിതരായാണ് ടീം കിരീടം നേടിയത്.

ഗോകുലത്തിനായി ആശാലതാ ദേവി (പെനാല്‍ട്ടി 14), എല്‍ഷദായ് അചെയംപോങ് (33), മനീഷാ കല്യണ്‍ (40) എന്നിവര്‍ ഗോള്‍ നേടി. സേതു എഫ്.സി.ക്കായി രേണുദേവി (മൂന്ന്) സ്‌കോര്‍ ചെയ്തു.

ഇതോടെ വനിതാ എ.എഫ്.സി. കപ്പിന് ഗോകുലം യോഗ്യത നേടി. ഐ ലീഗിലും വനിതാ ലീഗിലും ഒരേ സമയം ചാമ്പ്യന്‍പട്ടം ഗോകുലം നേടുന്നത് രണ്ടാം തവണയാണ്. കഴിഞ്ഞ സീസണിലും രണ്ട് ലീഗിലും ക്ലബ്ബ് കപ്പുയര്‍ത്തിയിരുന്നു.

Related Articles

Back to top button