Thiruvananthapuram

ഇനി ലോക്ഡൗൺ ഞായറാഴ്ച മാത്രം; നിയന്ത്രണങ്ങളിൽ മാറ്റം വരുത്തി സർക്കാർ

“Manju”

തിരുവനന്തപുരം : സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൗൺ രീതിയിൽ മാറ്റം വരുത്താൻ തീരുമാനം. ടിപിആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചു. ഇനി രോഗികളുടെ എണ്ണം കണക്കിലെടുത്തായിരിക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. ഇന്ന് നടന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനങ്ങൾ സ്വീകരിച്ചത്. നാളെ നിയമസഭയിൽ മുഖ്യമന്ത്രി പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് പ്രഖ്യാപനം നടത്തും.

നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയിതിന്റെ ഭാഗമായി വാരാന്ത്യ ലോക്ഡൗൺ ഭാഗികമായി ഒഴിവാക്കി. ഇനി തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ കടകൾ തുറക്കാം. ഞായറാഴ്ച മാത്രമായിരിക്കും വാരാന്ത്യ ലോക്ഡൗൺ ഉണ്ടാവുക.

സംസ്ഥാനത്തെ കൊറോണ രോഗികളുടെ എണ്ണം നോക്കിയാകും നിയന്ത്രണം ഏർപ്പെടുത്തുക. ആയിരം ആളുകളിൽ എത്ര പേർ പൊസീറ്റീവ് എന്ന് നോക്കിയാവും ഒരോ പ്രദേശത്തേയും കൊറോണ വ്യാപനം പരിശോധിക്കുക. രോഗികൾ കൂടുതലുള്ള സ്ഥലത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാവും. രോഗികൾ കുറവുള്ള പ്രദേശങ്ങളിൽ ഇളവ് നൽകും. ഇളവുകൾ അടുത്തയാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

Related Articles

Back to top button