KeralaKozhikodeLatest

കോഴിക്കോട് ജില്ലയില്‍ 18,42,823 പേര്‍ വാക്‌സിനെടുത്തു

“Manju”

കോഴിക്കോട്: ജില്ലയില്‍ ഇതുവരെ 18,42,823 പേര്‍ കൊവിഡ് പ്രതിരോധ വാക്‌സിനെടുത്തു. ഇതില്‍ 12,91,132 ആളുകള്‍ ആദ്യ ഡോസ് സ്വീകരിച്ചു. 55,16,91പേര്‍ രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചു.

18 നും 45 നുമിടയില്‍ പ്രായമുള്ളവരില്‍ 3,33,256 പേര്‍ ആദ്യ ഡോസും 30,447 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. 45നും 60 നുമിടയില്‍ പ്രായമുള്ളവരില്‍ 4,35,981 പേര്‍ആദ്യ ഡോസ് വാക്‌സിനും 1,86,273 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു.

4 ,15,372 പേര്‍ ആദ്യ ഡോസ് വാക്‌സിനും 2,46,162 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു.

13,145 പാലിയേറ്റീവ് കെയര്‍ രോഗികളും 9,362 ഭിന്നശേഷിക്കാരുമാണ് ജില്ലയില്‍ ഇതു വരെ വാക്‌സിന്‍ സ്വീകരിച്ചത്. ആദിവാസി മേഖലയില്‍ 18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ള 1,594 പേര്‍ വാക്‌സിനെടുത്തു. 45 വയസിന് മുകളിലുള്ള 2,199 പേരാണ് വാക്‌സിനെടുത്തത്. വൃദ്ധസദനങ്ങളിലുള്ള 768 പേര്‍ ആദ്യ ഡോസും 743 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 25 ട്രാന്‍സ്ജന്റര്‍മാരും വാക്‌സിന്‍ സ്വീകരിച്ചു.

Related Articles

Back to top button