KeralaLatest

അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കണം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

“Manju”

സിന്ധുമോള്‍ ആര്‍

 

എറണാകുളം: സംസ്ഥാനത്ത് പ്രളയ സാദ്ധ്യത മുന്നില്‍ക്കണ്ട് അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസെടുത്തത്. ഈ വര്‍ഷം പ്രളയസാദ്ധ്യത തള്ളി സര്‍ക്കാരും കെ.എസ്.ഇ.ബിയും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
സംസ്ഥാനത്ത് നിലവില്‍ അണക്കെട്ടുകള്‍ തുറക്കേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുന്നൊരുക്കങ്ങള്‍ എടുത്തിട്ടുണ്ടെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷവും മഴ കൂടുതല്‍ ലഭിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ പ്രളയസാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയത്.

Related Articles

Back to top button