IndiaLatest

പി.വി.സിന്ധുവിന് പുരസ്‌കാരം നല്‍കി മുഖ്യമന്ത്രി ജഗന്‍മോഹന്‍

“Manju”

അമരാവതി: ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് പി.വി.സിന്ധുവിനെ ആദരിച്ച്‌ ആന്ധ്രപ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി ജഗന്‍മോഹനും കായിക മന്ത്രിയും ഔദ്യോഗികമായിട്ടാണ് സിന്ധുവിനെ ക്ഷണിച്ചത്. മെഡല്‍ നേടിയ ഉടനെ പുരസ്‌കാരം പ്രഖ്യാപിച്ച ജഗന്‍മോഹന്‍ ഹൈദരാബാദില്‍ ബാഡ്മിന്റണ്‍ അക്കാദമിക്കായി സ്ഥലവും വാഗ്ദ്ദാനം ചെയ്തു. കായിക മന്ത്രി മുട്ടംസെട്ടി ശ്രീനിവാസ റാവു, ചീഫ് സെക്രട്ടറി ഡോ. രജത് ഭാര്‍ഗവ എന്നിവരും സിന്ധുവിനെ ആദരിക്കുന്ന ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ടോക്കിയോ ഒളിമ്പിക്‌സിലെ മെഡല്‍ നേട്ടത്തോടെ തുടര്‍ച്ചയായി ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി സിന്ധുമാറി. കഴിഞ്ഞ തവണ വെള്ളിമെഡല്‍ നേടിയ സിന്ധു ഇത്തവണ കനത്തപോരാട്ടത്തിലാണ് ചൈനയുടെ താരത്തെ പരാജയപ്പെടുത്തി മെഡല്‍ നേടിയത്. തനിക്ക് എല്ലാ പിന്തുണയും നല്‍കിയ സംസ്ഥാന ഭരണകൂടത്തിന് സിന്ധു നന്ദി പറഞ്ഞു. ടോക്കിയോവിലേക്ക് പുറപ്പെടും മുന്നേ താന്‍ മുഖ്യമന്ത്രി ജഗന്‍മോഹനെ കണ്ടിരുന്നുവെന്നും വലിയ ആത്മവിശ്വാസമാണ് അദ്ദേഹം നല്‍കിയതെന്നും സിന്ധു ആദരിക്കല്‍ ചടങ്ങില്‍ പറഞ്ഞു. കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ രണ്ടു ശതമാനം ജോലി സംവരണം നല്‍കാന്‍ തീരുമാനിച്ചത് ഏറെ പ്രചോദനമാണെന്നും സിന്ധു പറഞ്ഞു.

Related Articles

Back to top button