IndiaLatest

ഒരു ദിവസം ഒരു കോടിയിലേറെ വാക്‌സിനേഷന്‍; റെക്കോര്‍ഡിട്ട് ഇന്ത്യ

“Manju”

ദില്ലി: വാക്‌സിനേഷനില്‍ ഒറ്റ ദിവസത്തെ വമ്ബന്‍ റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യ. ഇന്ന് മാത്രം ഒരു കോടിയിലേറെ ഡോസുകളാണ് ഇന്ത്യ നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പൗരന്മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും വാക്‌സിനേഷനില്‍ അഭിനന്ദിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ്. റെക്കോര്‍ഡ് വാക്‌സിനേഷനാണ് ഇനിന്ന് രേഖപ്പെടുത്തിയത്. ഒരു കോടി ഡോസുകള്‍ നല്‍കുക എന്നത് വമ്ബന്‍ നേട്ടമാണ്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും അത് വിജയകരമാകാന്‍ പ്രവര്‍ത്തിച്ചവര്‍ക്കും അഭിനന്ദനങ്ങള്‍ എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 10,063,931 ഡോസ് വാക്‌സിനാണ് ഇന്ന് നല്‍കിയത്. അതേസമയം ഉത്തര്‍പ്രദേശാണ് വാക്‌സിനേഷനില്‍ ഒന്നാമതെത്തിയത്.
യുപിയില്‍ 28 ലക്ഷം ഡോസുകളാണ് ഇന്ന് വിതരണം ചെയ്തത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രണ്ടാം സ്ഥാനത്ത് കര്‍ണാടകമാണ്. സംസ്ഥാനത്ത് പത്ത് ലക്ഷത്തിലേറെ പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. മൂന്നാമതുള്ള മഹാരാഷ്ട്ര ഒമ്ബത് ലക്ഷത്തിലധികം ഡോസ് വാക്‌സിനും സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം രാജ്യത്ത് മൂന്നാം തരംഗ ഭീഷണി ഉണ്ട്. അടുത്ത മാസം അവസാനത്തോടെ മൂന്നാം തരംഗം ആരംഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഈ ഭീഷണി മുന്നില്‍ കണ്ടാണ് വാക്‌സിനേഷന്‍ വേഗം കൂട്ടിയത്. അതിന് ലഭിച്ചിരിക്കുന്ന പ്രതികരണം മികച്ചതാണ്. വാക്‌സിനേഷന്‍ തുടങ്ങിയ ശേഷം ഏറ്റവും കൂടുതല്‍ വാക്‌സിന്‍ നല്‍കിയതും ഈ മാസമാണ്.
അതേസമയം ഈ മാസം ഇതുവരെ 15 കോടി ഡോസില്‍ അധികം വാക്‌സിനാണ് ഇന്ത്യയില്‍ വിതരണം ചെയ്തിരിക്കുന്നത്. ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യയും അഭിനന്ദനവുമായി രംഗത്തെത്തി. വാക്‌സിന്‍ സ്വീകരിച്ച പൗരന്മാരെ അദ്ദേഹം അഭിനന്ദിച്ചു. ആരോഗ്യ പ്രവര്‍ത്തകരും വിശ്രമമില്ലാത്ത പ്രവര്‍ത്തനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിശ്ചയദാര്‍ഢ്യവുമാണ് ഈ നേട്ടത്തിന് കാരണമെന്ന് ആരോഗ്യ മന്ത്രി മാണ്ഡവ്യ പറഞ്ഞു. ശിവസേന എംപി പ്രിയങ്ക ചതുര്‍വേദിയും അഭിനന്ദിച്ചിട്ടുണ്ട്. വലിയൊരു നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ഡോസ് 50 ശതമാനം പേര്‍ക്ക് ലഭിച്ചു. എല്ലാവരെയും വാക്‌സിനേറ്റ് ചെയ്യുക എന്ന യജ്ഞം പൂര്‍ത്തിയാക്കാന്‍ പരിശ്രമിക്കേണ്ടതുണ്ടെന്നും പ്രിയങ്ക കുറിച്ചു.
ഇതുവരെ 62 കോടി ഡോസുകളാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്. പതിനെട്ടിനും 44 വയസ്സിനും ഇടയിലുള്ള 23 കോടിയില്‍ അധികം പേര്‍ക്കാണ് ആദ്യ ഡോസ് ലഭിച്ചിരിക്കുന്നത്. രണ്ടര കോടിയില്‍ അ ധികം പേര്‍ സമ്ബൂര്‍ണ വാക്‌സിനേഷന്‍ ചെയ്തവരാണ്. 44 മുതല്‍ 59 വയസ്സ് വരെയുള്ള വിഭാഗത്തില്‍ 12 കോടിയോളം പേര്‍ക്ക് ഒരു ഡോസെങ്കിലും ലഭിച്ചതാണ്. അഞ്ച് കോടിയില്‍ അധികം പേര്‍ക്ക് രണ്ടാം ഡോസും ലഭിച്ചതാണ്. അതേസമയം ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ഇപ്പോഴും കൂടുതലാണ്. 44658 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 496 മരണങ്ങളും രേഖപ്പെടുത്തി. കേരളത്തില്‍ നിന്നാണ് ഇതില്‍ പകുതിയിലേറെ കേസുകള്‍. മഹാരാഷ്ട്രയില്‍ 5108 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട്ടില്‍ 1559 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

Related Articles

Back to top button