IndiaLatest

ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം

“Manju”

ടോക്യോ: ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ അത്‌ലറ്റിക് സ്വര്‍ണം. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ 87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര എന്ന കരസേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയത്.ഫൈനലില്‍ തന്റെ രണ്ടാമത്തെ ശ്രമത്തിലാണ് നീരജ് 130 കോടി വരുന്ന ജനങ്ങളുടെ കാത്തിരിപ്പ് സഫലമാക്കിയത്.അണ്ടര്‍ 20 ലോകചാംപ്യനും ഏഷ്യന്‍ ഗെയിംസ് ചാംപ്യനുമായിരുന്നു നീരജ്. 88.07 മീറ്ററാണ് സീസണില്‍ നീരജിന്റെ മികച്ച ദൂരം.2008ലെ ബീജിംഗ് ഒളിംപിക്സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയശേഷം ഒളിമ്ബിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്.മത്സരത്തില്‍ നീരജിന്റെ അടുത്തെത്താന്‍പോലും ഒരു താരത്തിനും കഴിഞ്ഞില്ല എന്നത് എടുത്തുപറയേണ്ടതാണ്.

Related Articles

Back to top button