ArticleLatest

ഓണ്‍ലൈനിലൂടെ താരം…

“Manju”

മലയാള സിനിമയിലെ എക്കാലത്തേയും മികച്ച നായികമാരില്‍ ഒരാളാണ് ഉര്‍വ്വശി. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നും സൂപ്പര്‍ നായിക എന്നുമൊക്കെ വിളിച്ച്‌ ശീലിക്കാന്‍ തുടങ്ങും മുമ്പേ മലയാള സിനിമയില്‍ ആ സ്ഥാനത്തെത്തിയ നായിക.

കോമഡി എന്ന നായികമാര്‍ അധികം ശോഭിക്കാത്ത മേഖലയില്‍ പോലും കയ്യൊപ്പ് പതിപ്പിച്ച നായികയാണ് ഉര്‍വ്വശി. ഏത് തരത്തിലുള്ള വേഷവും ചെയ്ത് ഫലിപ്പിക്കാന്‍ ഉര്‍വ്വശിക്കാകും. ഒപ്പം അഭിനയിക്കുന്നത് എത്ര വലിയ പ്രതിഭകളാണെങ്കിലും തന്റെ പ്രകടനം കൊണ്ട് ആ രംഗം തന്റേതാക്കി മാറ്റാനുള്ള ഉര്‍വ്വശിയുടെ കഴിവ് അപാരമാണ്. മൂന്ന് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം മൂന്ന് വര്‍ഷം തുടര്‍ച്ചയായി നേടിയ ഏക നടിയും ഉര്‍വശിയാണ്.

700 സിനിമകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഉര്‍വശി. അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്ത ഉര്‍വശി ഓടിടി കാലത്തും ശക്തമായ സാന്നിധ്യമായി തിരിച്ചുവരികയായിരുന്നു. സൂരരൈ പൊട്ര്, മൂക്കുത്തി അമ്മന്‍, പുത്തന്‍ പുതു കാലൈ തുടങ്ങിയ സിനിമകളിലൂടെ തമിഴകത്തും മലയാളികളുടെ അഭിമാനമായി മാറുകയായിരുന്നു ഉര്‍വശി. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും സിനിമകളെക്കുറിച്ചുമുള്ള ഉര്‍വശിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മനോരമ ഓണ്‍ലൈനിലൂടെ….

Related Articles

Back to top button