India

കിസാന്‍ സമ്മാന്‍ നിധി; 19,500 കോടി രൂപ വിതരണം നാളെ 

“Manju”

ന്യൂഡല്‍ഹി : പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയിലൂടെ നാളെ 19,500 കോടി രൂപ വിതരണം ചെയ്യും. 9 കോടി 75 ലക്ഷം കര്‍ഷക കുടുംബങ്ങള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാകും.

ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഉച്ചക്ക് 12.30 ന് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം കര്‍ഷകരുമായി സംവദിക്കും.

നരേന്ദ്ര മോദി സര്‍ക്കാറിന്റെ ജനകീയ പദ്ധികളിലൊന്നാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. 6000 രൂപ കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം നല്‍കുന്നതാണ് പദ്ധതി. മൂന്നു ഘട്ടമായി 2000 രൂപ വീതം അര്‍ഹരായവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ലഭ്യമാക്കുകയാണ്.

പദ്ധതിയില്‍, 1.38 ലക്ഷം കോടി രൂപ ഇതുവരെ കര്‍ഷക കുടുംബങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. കേന്ദ്ര കൃഷിമന്ത്രിയും ചടങ്ങില്‍ പങ്കെടുക്കും.

Related Articles

Back to top button