KeralaLatestThiruvananthapuram

പൊന്മുടി ഇന്ന് തുറക്കും

“Manju”

വിതുര: കോവിഡിനെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന പൊന്മുടി ഇക്കോ ടൂറിസം തിങ്കളാഴ്ച തുറക്കും. രണ്ടര മാസത്തോളമായി സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഒന്നാം ഡോസ് കോവിഡ് വാക്സിനെടുത്തവര്‍, ആര്‍ടിപിസിആര്‍ പരിശോധന നടത്തിയവര്‍, കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിഞ്ഞ് ഒരുമാസം പിന്നിട്ടവര്‍ എന്നിങ്ങനെ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്കാണ് പ്രവേശനം. കല്ലാര്‍ ഗോള്‍ഡന്‍ വാലിയിലും അപ്പര്‍ സാനിട്ടോറിയത്തിലും പരിശോധന കര്‍ശനമാക്കും.

അടുത്തിടെ മൂന്ന് ഹെയര്‍പിന്നില്‍ മണ്ണിടിച്ചിലുണ്ടായിരുന്നു. എന്നാല്‍, ഗതാഗത തടസ്സമുണ്ടാകാത്ത രീതിയില്‍ പൊന്മുടിപ്പാത ക്രമീകരിച്ചിട്ടുണ്ട്. മങ്കയം ഇക്കോ ടൂറിസവും തിങ്കളാഴ്ച തുറക്കും.

Related Articles

Back to top button