KeralaLatest

റഷ്യന്‍ കപ്പലിനെ മുക്കി യുക്രൈന്‍

“Manju”

റഷ്യ-ഉക്രെയ്ന്‍ യുദ്ധം രൂക്ഷമാകുന്നതിനിടയില്‍, മാര്‍ച്ച്‌ 24 വ്യാഴാഴ്ച ഉക്രേനിയന്‍ നാവികസേന റഷ്യയുടെ വലിയ ലാന്‍ഡിംഗ് കപ്പല്‍ നശിപ്പിച്ചതായി റിപ്പോര്‍ട്ട്.
നാവികസേനയും ഉക്രേനിയന്‍ മാധ്യമങ്ങളും പങ്കുവെച്ച ദൃശ്യങ്ങളില്‍ നിന്നും താല്‍കാലികമായി പിടിച്ചടക്കിയ ബെര്‍ഡിയാന്‍സ്ക് തുറമുഖത്ത് വലിയ പാരാട്രൂപ്പര്‍ കപ്പല്‍ തീപിടിച്ചു കിടക്കുന്നതായി കാണാം.. ബെര്‍ഡിയന്‍സ്‌ക് തുറമുഖത്ത് വ്യാഴാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. തുറമുഖത്ത് തീ പടരുന്നതിന്റെയും കനത്ത പുകപടലങ്ങളുടെയും ഫോട്ടോകളും വീഡിയോകളും സൈന്യം പങ്കുവച്ചിട്ടുണ്ട്.
ഫെബ്രുവരി 27 മുതല്‍ ബെര്‍ഡിയന്‍സ്‌കിന്റെ തീരപ്രദേശം റഷ്യന്‍ നിയന്ത്രണത്തിലാണ്. ഇരു സൈന്യങ്ങളും തമ്മിലുള്ള കനത്ത പോരാട്ടത്തെത്തുടര്‍ന്നാണ് വ്യാഴാഴ്ച തുറമുഖത്തിന് തീപിടിച്ചത്. എന്നിരുന്നാലും, റഷ്യന്‍ ലാന്‍ഡിംഗ് കപ്പല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട ഉക്രെയ്നിന്റെ അവകാശവാദത്തെക്കുറിച്ച്‌ റഷ്യന്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.
റഷ്യക്ക് 15,800 സൈനികരും 108 വിമാനങ്ങളും 530 ടാങ്കുകളും നഷ്ടപ്പെട്ടതായി ഉക്രൈന്‍ അവകാശപ്പെട്ടു. അതേസമയം, യുദ്ധത്തിന്റെ പ്രവര്‍ത്തന അപ്‌ഡേറ്റില്‍, ഫെബ്രുവരി 24 മുതല്‍ റഷ്യയ്ക്ക് ഏകദേശം 15,800 സൈനികരെ നഷ്ടപ്പെട്ടതായി ഉക്രേനിയന്‍ സായുധ സേന വ്യാഴാഴ്ച പറഞ്ഞു. കരയിലൂടെയും വായുവിലൂടെയും പതിയിരുന്ന് ആക്രമണം തുടരുന്ന ഉക്രേനിയന്‍ സൈന്യം 530 ടാങ്കുകളും 108 റഷ്യന്‍ വിമാനങ്ങളും ഉള്‍പ്പെടെ വന്‍തോതില്‍ ഉപകരണങ്ങള്‍ നശിപ്പിച്ചതായി അവകാശപ്പെട്ടു.

Related Articles

Back to top button