InternationalLatest
ലോകാരോഗ്യ സംഘടനക്ക് ഖത്തറിെന്റ 10 ദശലക്ഷം ഡോളര്‍
ശ്രീജ.എസ്
ദോഹ:കോവിഡ്-19നെതിരായ ലോകാരോഗ്യ സംഘടനയുടെ പോരാട്ടങ്ങള്‍ക്ക് 10 ദശലക്ഷം ഡോളര്‍ പ്രഖ്യാപിച്ച് ഖത്തര്‍. കോവിഡ്-19നെതിരായ പ്രതിരോധ വാക്സിന്, ചികിത്സ, പരിശോധനാ ഉപകരണം എന്നിവ കണ്ടെത്തുന്നതിന് ലോകാരോഗ്യ സംഘടനക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആല്‍ഥാനിയാണ് 10 ദശലക്ഷം ഡോളര്‍ വാഗ്ദാനം നല്‍കിയത്. ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്സിന്‍സ് ആന്‍ഡ് ഇമ്മ്യൂണൈസേഷന്‍ നേരത്തെ പ്രഖ്യാപിച്ച 20 ദശലക്ഷം ഡോളറിന് പുറമേയാണിത്.