InternationalLatest

ഇന്ത്യന്‍ ഓഹരി വിപണിയില്‍ റിലയന്‍സ് ഒന്നാമന്‍

“Manju”

ഓഹരി വിപണിയിൽ മുന്നേറ്റം; റിലയൻസ് ഓഹരികൾ കുതിപ്പ് തുടരുന്നു, റെക്കോഡിലേക്ക്  - stock market reliance hits all time high - Samayam Malayalam
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും മൂല്യമേറിയ കമ്പനി. 20 ലക്ഷം കോടിരൂപയാണ് നിലവില്‍ കമ്പനിയുടെ വിപണി മൂല്യം. എന്നാല്‍ അങ്ങ് വാള്‍സ്ട്രീറ്റില്‍ (അമേരിക്കന്‍ ഓഹരി വിപണി) ഇതൊക്കെ വെറും നിസാരം. അമേരിക്കന്‍ ചിപ്പ് നിര്‍മാണ കമ്പനിയായ എന്‍വീഡിയയുടെ ഒറ്റ ദിവസത്തെ നേട്ടം റിലയന്‍സിന്റെ വിപണി മൂല്യത്തേക്കാള്‍ കൂടുതലാണ്. 22ന് എന്‍വീഡിയ ഓഹരി 16 ശതമാനം കുതിച്ചുയര്‍ന്നപ്പോള്‍ വിപണി മൂല്യത്തിലുണ്ടായ വര്‍ധന 27,700 കോടി ഡോളറാണ്. റിലയന്‍സിന്റെ വിപണി മൂല്യം ഡോളറിലാക്കിയാല്‍ വെറും 24,300 കോടിയെ വരൂ. ഒറ്റ ദിവസം ഇത്ര വലിയ നേട്ടം നല്‍കിയ ഓഹരി വാള്‍സ്ട്രീറ്റിന്റെ ചരിത്രത്തില്‍ തന്നെ വേറെയില്ല. ഇതിനു മുന്‍പ് വലിയ ഒറ്റ ദിവസത്തെ ഉയര്‍ച്ച കണ്ടത് ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഓഹരിയിലാണ്. മികച്ചപാദഫലം രേഖപ്പെടുത്തുകയും ഡിവഡന്‍ഡ് പ്രഖ്യാപിക്കുകയും ചെയ്തതോടെ ഫെബ്രുവരി രണ്ടിന് മെറ്റ ഓഹരി 19,600 കോടി ഡോളര്‍ കുതിച്ചുയര്‍ന്നിരുന്നു. എന്‍വീഡിയ ഇപ്പോള്‍ ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ ഓഹരിയും വാള്‍സ്ട്രീറ്റിലെ മൂന്നാമത്തെ ഓഹരിയുമാണ്. മൈക്രോസോഫ്റ്റ്, ആപ്പിള്‍, സൗദി ആരാംകോ എന്നിവയാണ് എന്‍വീഡിയയ്ക്ക് മുന്നിള്ളത്. ഹൈ എന്‍ഡ് ചിപ് വിപണിയില്‍ 80 ശതമാനം വിപണിയും നേടുന്നത് എന്‍വീഡിയയാണ്. കമ്പനിയുടെ വരുമാനം പ്രതീക്ഷകളെയൊക്കെ മറികടന്ന് നാലാം പാദത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ മൂന്ന് മടങ്ങ് കുതിച്ചുയര്‍ന്ന് 2210 കോടി ഡോളറായി. ഫലപ്രഖ്യാപനത്തിനു ശേഷം 17 ബ്രോക്കറേജുകളാണ് ഓഹരിയുടെ ലക്ഷ്യവില ഉയര്‍ത്തിയത്. എന്‍വീഡിയ ഓഹരികളിലെ ഉയര്‍ച്ച റിലയന്‍സിന്റെ വിപണി മൂല്യത്തെ മാത്രമല്ല ബാങ്ക് ഓഫ് അമേരിക്ക, കൊക്ക-കോള, നെറ്റ്ഫ്‌ളിക്‌സ്, ആക്‌സഞ്ചര്‍, മക്‌ഡൊണാള്‍ഡ്സ് എന്നിവയുടെ വിപണി മൂല്യത്തെയും മറികടന്നു.

Related Articles

Back to top button