InternationalLatest

ടൈപ്പ് ചെയ്യാതെയും വാടസ്‌ആപ്പ് മെസേജുകള്‍ അയയ്ക്കാം

“Manju”

വാട്സ് ആപ്പില്‍ ടൈപ്പ് ചെയ്യാതെ  മെസേജ് അയയ്ക്കാം. ഇതിനായി നമ്മുടെ സ്മാര്‍ട്ട് ഫോണിന്റെ അസിസ്റ്റന്റ് ഓപ്ഷന്‍ ആക്ടീവാക്കണം. തുടര്‍ന്ന് മെസേജുകള്‍ അയയ്ക്കാന്‍ വെര്‍ച്വല്‍ അസിസ്റ്റന്റിനോട് ആവശ്യപ്പെട്ടാല്‍ മതി. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയയ്ക്കാന്‍ ഗൂഗിള്‍ അസിസ്റ്റന്റ് ഉപയോഗിക്കാം. ഐ.ഒഎ .സ് ഉപയോക്താക്കള്‍ക്ക് സിരിയും ഉപയോഗിക്കാം. തിരക്കുള്ള സമയത്ത് ഇത് ഏറെ ഗുണപ്രദമാണ്. ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയയ്ക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ വഴി ഗൂഗിള്‍ അസിസ്റ്റന്റിന്റെ സഹായം തേടിയാല്‍ മതിയാകും.

ആദ്യഘട്ടം: – ആദ്യമായി, ‘ഹേയ് ഗൂഗിള്‍/ ഓകെ ഗൂഗിള്‍ എന്ന് പറയുക. അങ്ങനെ ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ സ്മാര്‍ട്ട്‌ഫോണില്‍ ഗൂഗിള്‍ അസിസ്റ്റന്റ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. ആന്‍ഡ്രോയിഡ് ഫോണിലോ ടാബ്‌ലെറ്റിലോ, ഗൂഗിള്‍ അസിസ്റ്റന്റ് സജീവമാക്കുന്നതിന് ഹോം ബട്ടണ്‍ അമര്‍ത്തിപ്പിടിച്ചാലും മതി.

രണ്ടാംഘട്ടം: – ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍, ഓപ്പണ്‍ ബട്ടണില്‍ ടാപ്പുചെയ്ത് ഹേയ് ഗൂഗിള്‍ എന്ന് പറയുക.
മൂന്നാം ഘട്ടം: – ശേഷം, ഡിജിറ്റല്‍ അസിസ്റ്റന്റ് പ്രതികരിച്ചു തുടങ്ങും. തുടര്‍ന്ന് ഒരു വാട്ട്‌സ്‌ആപ്പ് മെസേജ് അയയ്ക്കുക എന്ന് പറയാം. സന്ദേശം അയയ്ക്കാന്‍ ആഗ്രഹിക്കുന്ന കോണ്‍ടാക്റ്റിന്റെ പേര് സൂചിപ്പിക്കേണ്ടതുണ്ട്.
നാലാംഘട്ടം: – സന്ദേശത്തില്‍ എന്താണ് സൂചിപ്പിക്കേണ്ടതെന്ന് ഗൂഗിള്‍ അസിസ്റ്റന്റ് ചോദിക്കും.
അഞ്ചാംഘട്ടം: വെര്‍ച്വല്‍ അസിസ്റ്റന്റ് സന്ദേശം ടൈപ്പ് ചെയ്ത് കാണിക്കും. സന്ദേശം അയയ്ക്കാന്‍ തയ്യാറാണെന്ന് അസിസ്റ്റന്റ് പറയും. ശേഷം. ശരി, അയയ്ക്കുക – എന്ന് പറയേണ്ടതുണ്ട്. അപ്പോള്‍ തന്നെ നിങ്ങളുടെ സന്ദേശം കൈമാറുന്നതാണ്.

Related Articles

Back to top button