IndiaLatest

സേനാമേധാവിമാരുടെ യോഗം വിളിച്ച്‌ പ്രതിരോധമന്ത്രി

“Manju”

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടന്നുകൊണ്ടിരിക്കെ, സേനാമേധാവിമാരുടെ യോഗം വിളിച്ച്‌ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കരസേനാ മേധാവി മനോജ് പാണ്ഡേ, ചീഫ് ഓഫ് എയര്‍ സ്റ്റാഫ് വി ആര്‍ ചൗധരി, ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗമാണ് വിളിച്ചിരിക്കുന്നത്.

അഗ്‌നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചത്. പ്രതിഷേധം ഉയരുമ്പോഴും പദ്ധതി നടപ്പാക്കണമെന്ന തീരുമാനത്തിലുറച്ച്‌ നില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാണ് സൂചന.

ആ​രോ​ഗ്യ​വും​ ​അ​ച്ച​ട​ക്ക​വു​മു​ള്ള​ ​യു​വ​ത്വ​ത്തെ​ ​വാ​ര്‍​ത്തെ​ടു​ക്ക​ല്‍,​ ​ഇ​വ​ര്‍​ക്ക് ​ഉ​ന്ന​ത​ ​ജീ​വി​ത​ ​നി​ല​വാ​രം​ ​ഉ​റ​പ്പാ​ക്ക​ല്‍​ ​തു​ട​ങ്ങി​ ​ബൃ​ഹ​ത് ​ല​ക്ഷ്യ​ങ്ങ​ളോ​ടെ​ ​കേ​ന്ദ്ര​ ​സ​ര്‍​ക്കാ​ര്‍​ ​ന​ട​പ്പാ​ക്കു​ന്ന​ ​നാ​ലു​ ​വ​ര്‍​ഷ​ ​സേ​നാ​സ​ര്‍​വീ​സിന് ​(​അ​ഗ്നി​പ​ഥ്)​ ​രണ്ട് ദിവസം മുന്‍പാണ് മ​ന്ത്രി​സ​ഭ​ ​അം​ഗീ​കാ​രം നല്‍കിയത്.​ ​ഇതിനുപിന്നാലെയാണ് പ്രതിഷേധം ഉയര്‍ന്നത്. എട്ട് സംസ്ഥാനങ്ങളിലാണ് ഇതുവരെ വ്യാപക പ്രതിഷേധമുണ്ടായത്. ഒരാള്‍ കൊല്ലപ്പെട്ടു.

 

Related Articles

Back to top button