KeralaLatestThiruvananthapuram

കേരളത്തില്‍ 80 ശതമാനവും ഡെല്‍റ്റ പ്ലസ് കേസുകള്‍

“Manju”

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ ആശങ്ക അറിയിച്ച്‌ കേന്ദ്ര സംഘം. ഇളവുകള്‍ രോഗവ്യാപനത്തിന് കാരണമാകുമെന്നും സംഘം വിലയിരുത്തി. വാക്സിന്‍ എടുത്തവരിലും രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാക്സിന്‍ ഡോസുകളുടെ ഇടവേള കുറക്കണോഎന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

കേരളത്തില്‍ 80 ശതമാനവും ഡെല്‍റ്റ പ്ലസ് കേസുകളാണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. എട്ട് ജില്ലകളില്‍ പത്തു ശതമാനത്തിന് മുകളില്‍ പോസിറ്റിവിറ്റി നിരക്ക്. മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ രോഗ വ്യാപനം കൂടുന്നുവെന്നും മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത വീടുകളിലുള്ള നിരീക്ഷണം ഫലപ്രദമല്ലെന്നാണ് കേന്ദ്ര സംഘം വ്യക്തമാക്കുന്നത്. മുതിര്‍ന്ന പൗരന്മാരുടെയും മറ്റ് അസുഖങ്ങളുള്ളവരുടെയും എണ്ണം കൂടിയതാണ് രോഗവ്യാപനത്തിന് കാരണം.

Related Articles

Back to top button