ചെന്നൈ: രാജ്യത്തെ ആദ്യത്തെ തദ്ദേശീയമായി വികസിപ്പിച്ച സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരത് സീരീസിന്റെ മിനി പതിപ്പാണ് വന്ദേ മെട്രോ. ഈ പുതിയ ട്രെയിനിന്റെ നിർമ്മാണവും രൂപകല്പനയും കഴിഞ്ഞ വർഷം പൂർത്തിയായിരുന്നു. ഈ സാമ്പത്തിക വർഷാവസാനത്തോടെ ഈ പുതിയ പതിപ്പ് പുറത്തിറക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ചെന്നൈയിലെ ഐസിഎഫ്. വന്ദേ മെട്രോ നിലവിലുള്ള സബർബൻ ട്രെയിനുകള്‍ക്ക് പകരം ഘട്ടം ഘട്ടമായി പ്രവർത്തിക്കും. അതിവേഗത്തില്‍ ദൂരയാത്ര സാധ്യമാക്കുക എന്ന ലക്ഷ്യവുമായി ഇന്ത്യൻ റെയില്‍വേ പുറത്തിറക്കിയ വന്ദേ ഭാരത് ട്രാക്കുകള്‍ കീഴടക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ കോണുകളിലേക്ക് വന്ദേ ഭാരത് എക്സ്പ്രസുകള്‍ നിലവില്‍ വിജയകരമായി സർവീസ് നടത്തുന്നുമുണ്ട്.
Related Articles
Check Also
Close
-
കെ-മാറ്റ് 2023ന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചുJune 7, 2023 11:25 AM