Arts and CultureKeralaLatest

സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ചെയര്‍മാനായി മധുപാല്‍ ചുമതലയേറ്റു

“Manju”

 

തിരുവനന്തപുരം : കേരള സാംസ്കാരിക പ്രവര്‍ത്തക ക്ഷേമനിധി ചെയര്‍മാനായി നടനും സംവിധായകനുമായ മധുപാല്‍ സ്ഥാനമേറ്റെടുത്തു.
സാംസ്‌കാരിക ക്ഷേമ നിധി ബോർഡ് ചെയർമാനായി എഴുത്തുകാരനും, ചലച്ചിത്ര-സീരിയൽ പ്രവർത്തകനുമായ മധുപാൽ അടുത്ത ദിവസം സ്‌ഥാനമേൽക്കും. 2026 വരെയാണ് മധുപാൽ ഈ സ്‌ഥാനത്തുണ്ടാകുക. ഔദ്യോഗിക ഉത്തരവ് മധുപാലിന് ലഭിച്ചിട്ടുണ്ട്.

എഴുത്തുകാരൻ, സാമൂഹിക പ്രവർത്തകൻ, നടൻ, സംവിധായകൻ എന്നിങ്ങനെ വിവിധ കർമമേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള മധുപാലിന് വൈകിയെത്തിയ അംഗീകാരമാണിത്. സാംസ്‌കാരിക മേഖലയിലെ അദ്ദേഹത്തിന്റെ പ്രവർത്തന മികവും, വിവാദങ്ങങ്ങളിൽ ഉൾപ്പെടാത്ത വ്യക്‌തിത്വവും കൂടി കണക്കിലെടുത്താണ് സർക്കാർ തൽസ്‌ഥാനത്തേക്ക്‌ ഇദ്ദേഹത്തെ കൊണ്ട് വരുന്നത്.

വേറിട്ട മൂന്നു സിനിമകൾ കൊണ്ട് മലയാള ചലച്ചിത്രലോകത്ത് വ്യക്‌തി മുദ്രപതിപ്പിച്ചിട്ടുള്ള ഇദ്ദേഹം 100ഓളം സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. ‘കാശ്‌മീരം’ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് പ്രവേശിച്ചത്. ‘തലപ്പാവ്’, ‘ഒഴിമുറി’, ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്നിവയാണ് ഇദ്ദേഹം സംവിധാനം ചെയ്‌ത സിനിമകൾ. ഇതു കൂടാതെ, ‘ക്രോസ്‌ റോഡ്’ എന്ന ആന്തോളജി മൂവിയിലെ ‘ഒരു രാത്രിയുടെ കൂലി’ എന്നതും ഇദ്ദേഹം ചെയ്‌ത സിനിമയാണ്.
ഈ ജീവിതം ജീവിച്ചുതീർക്കുന്നത്, ഹീബ്രുവിൽ ഒരു പ്രേമലേഖനം, പ്രണയിനികളുടെ ഉദ്യാനവും കുമ്പസാരക്കൂടും, കടൽ ഒരു നദിയുടെ കഥയാണ്, മധുപാലിന്റെ കഥകൾ, ഫേസ്ബുക് തുടങ്ങിയ പ്രസിദ്ധ രചനകൾ ഉൾപ്പടെ 15 ഓളം പുസ്‌തകങ്ങളുടെ രചയിതാവ് കൂടിയായ മധുപാല്‍ ശാന്തിഗിരി ആശ്രമം ആത്മബന്ധുവും അഡ്വൈസറി ബോര്‍ഡ് മെമ്പറുമാണ്.

Related Articles

Back to top button