IndiaKeralaLatest

ക്വാഡ് സഖ്യത്തില്‍ പോകരുത്,ബംഗ്ളാദേശിനെതിരെ ചൈനയുടെ ഭീഷണി

“Manju”

ബെയ്ജിംഗ് : ക്വാഡ് സഖ്യത്തില്‍ (Quad Alliance) പങ്കാളിയായാല്‍ ഇരു രാജ്യങ്ങളുടെ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിനെ അത് ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ച്‌ ബംഗ്ലാദേശിന് ചൈനയുടെ ഭീക്ഷണി. ബംഗ്ലാദേശിലെ ചൈനീസ് അംബാസിഡര്‍ ലി ജിമിംഗ് ആണ് ഭീഷണിയുമായി രംഗത്ത് എത്തിയത്.
വിഷയത്തില്‍ ധാക്കയില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്ബോഴായിരുന്നു ലി നിലപാട് വ്യക്തമാക്കിയത്. സഖ്യത്തില്‍ ബംഗ്ലാദേശ് പങ്ക് ചേര്‍ന്നാല്‍ അതിന്റെ ഭവിഷ്യത്തുകള്‍ രാജ്യം അനുഭവിക്കേണ്ടിവരുമെന്നും. ചൈനയും, ബംഗ്ലാദേശും തമ്മിലുള്ള ഉഭയക്ഷി ബന്ധം പതിയെ ഇല്ലാതാകുമെന്നും ലി പറയുന്നു.
ബംഗ്ലാദേശ് ക്വാഡില്‍ ഒരു തരത്തിലും പങ്കാളിയാകണമെന്ന് ചൈന ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സഖ്യത്തില്‍ ബംഗ്ലാദേശ് കൂടി എത്തിയാല്‍ ചൈനക്ക് മേഖലയില്‍ പിടിച്ച്‌ നില്‍ക്കാനാവില്ലെന്നതാണ് സത്യം. ഇതാണ് ചൈന ഇതിനെ എതിര്‍ക്കുന്നതും.
എന്താണ് ക്വാഡ് സഖ്യം
Quadrilateral Security Dialogue അഥവാ quad എന്നാണ് പൂര്‍ണമായ പേര്. 2017-ലാണ് ക്വാഡ് സഖ്യം രൂപീകരിച്ചത്. ഇന്തോ-പസഫിക് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ചൈനീസ് കടന്നു കയറ്റം വര്‍ധിച്ച്‌ സാഹചര്യത്തില്‍ ഇന്ത്യ, അമേരിക്ക, ആസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ചൈനക്കെതിരെ ക്വാഡ് സഖ്യം രൂപീകരിച്ചത്. നിലവില്‍ ഇന്ത്യയും, ബംഗ്ലാദേശും തമ്മില്‍ ശക്തമായ ബന്ധമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് സഖ്യത്തില്‍ ചേരുന്നതിനെതിരെ ചൈന രംഗത്ത് വന്നിരിക്കുന്നത്.

Related Articles

Back to top button