LatestThiruvananthapuram

ശശി തരൂര്‍ മുഖ്യമന്ത്രിയായാൽ കോണ്‍ഗ്രസിനെ ജയങ്ങളിലേക്ക് നയിക്കും: പ്രതാപ് പോത്തന്‍

“Manju”

തിരുവനന്തപുരം: കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ ശശി തരൂര്‍ എംപിക്ക് സാധിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതാപ് പോത്തന്റെ അഭിപ്രായപ്രകടനം.
‘ഞാന്‍ ചിന്തിക്കുന്നതും എനിക്ക് തോന്നുന്നതും ശശി തരൂരിന് കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിയുമെന്നാണ്. കേരളം ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച മുഖ്യമന്ത്രിയാകാനും സാധിക്കും.’ ശശി തരൂര്‍ ഫോര്‍ സിഎം എന്ന ഹാഷ് ടാ​ഗോടെ പ്രതാപ് പോത്തന്‍ എഴുതുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ കോണ്‍ഗ്രസില്‍ നേതൃമാറ്റം സജീവ ചര്‍ച്ചയാകുന്നതിന് പിന്നാലെയാണ് പ്രതാപ് പോത്തന്റെ അഭിപ്രായം. പല അഭിപ്രായങ്ങളാണ് പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസിറ്റിന് അടിയില്‍ കമന്റായി വരുന്നത്. കേരളത്തിന് ഇപ്പോള്‍ തന്നെ മികച്ച മുഖ്യമന്ത്രിയുണ്ടെന്നും, ശശി തരൂര്‍ ദേശീയ രാഷ്ട്രിയത്തില്‍ ശ്രദ്ധ കൊടുക്കട്ടെ എന്നും മറ്റുമുള്ള കമന്റുകള്‍ ഉയരുന്നുണ്ട്. ഇവിടെ കമന്റുകളൊന്നിന് പ്രതാപ് പോത്തന്‍ മറുപടി നല്‍കുന്നു. ശശി തരൂരിനെ പോലെ ഒരു മുഖ്യമന്ത്രി വേണം കേരളത്തിന് എന്നാണ് പ്രതാപ് പോത്തന്റെ മറുപടി.

Related Articles

Back to top button