KeralaLatestThiruvananthapuram

വ്യത്യസ്തതകൾ കൊണ്ട് സമൂഹത്തിന് മാതൃകയാകുന്ന ശ്രീരാജ്

“Manju”

കൃഷ്ണകുമാർ സി

വെഞ്ഞാറമൂട്: ജീവിതത്തിൽ വ്യത്യസ്തതകൾ കൊണ്ട് സമൂഹത്തിന് മാതൃകയായ ശ്രീരാജ് എന്ന 33 വയസ്സുകാരൻ പ്രതിസന്ധികളെ തരണം ചെയ്ത് ജീവിതത്തിൽ വിജയം കൊണ്ടുവരാൻ പരിശ്രമിക്കുന്നു. 2007 ൽ ഒരു കെട്ടിടത്തിൽ നിന്ന് വീണ് അരക്കു താഴെ തളർന്നു പോയ ശ്രീരാജ് ഇന്ന് കിടക്കയിൽ കിടക്കാൻ തയ്യാർ അല്ല. കുട നിർമ്മാണവും പേന നിർമ്മാണവുമായി ശ്രീരാജ് സമൂഹത്തിലെ ചെറുപ്പക്കാർക്ക് മാതൃകയാകുകയാണ്.

സഹതാപം അല്ല സഹായവും കരുതലും ആണ് ഈ ചെറുപ്പക്കാരന് ആവശ്യം. കാരണം ലോക് ഡൗൺ വന്നതിനു ശേഷം കുടകൾക്കും പേനകൾക്കും ആവശ്യക്കാർ ഇപ്പോൾ കുറവാണ്. ഈ ചെറുപ്പക്കാരന് ഇന്ന് ആവശ്യം നമ്മുടെ സഹായം ആണ്.

ശ്രീരാജ് 9947412255

Related Articles

Back to top button