IndiaKeralaLatest

ജനുവരിയോടെ സ്കൂളുകള്‍ തുറക്കും

“Manju”

ശ്രീജ.എസ്

രാജ്യത്ത് നാലാംഘട്ട അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളുടെ കാര്യത്തില്‍ തീരുമാനം എടുക്കുവാന്‍ ഉള്ള സ്വാതന്ത്യം സംസ്ഥാനങ്ങള്‍ക്ക് വിട്ടു നൽകി.
സെപ്റ്റംബര്‍ മാസം സ്കൂള്‍ തുറക്കില്ല എന്നാണ് നിലവില്‍ സര്‍ക്കാര്‍ തീരുമാനം.

എന്നാല്‍ 9 തൊട്ടു പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ചോദിക്കാനായി സ്കൂളില്‍ പോകാമെന്ന് സര്‍ക്കാര്‍ പറയുന്നു. കോവിഡ് പ്രശ്നങ്ങളൊന്നുമില്ലാത്ത പ്രദേശത്തു നിന്നുമുള്ള കുട്ടികള്‍ക്ക് മാത്രമേ ഇങ്ങനെ പോകാന്‍ അനുമതിയുള്ളൂ. 50% അധ്യാപകര്‍ സ്കൂളില്‍ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ രാജ്യത്ത് ഡിസംബറോടുകൂടി കോവിഡ് മഹാമാരിക്കുള്ള മരുന്ന് എത്തുമെന്ന പ്രതീക്ഷയില്‍ ജനുവരിയില്‍ ക്ലാസ്സുകള്‍ ആരംഭിക്കാനാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ തീരുമാനം.

Related Articles

Back to top button