IndiaKeralaLatest

പൊലീസ്​ പിടിച്ചെടുത്ത വാഹനങ്ങള്‍ ഉടമകള്‍ക്ക് തിരിച്ചെടുക്കാം

“Manju”

സിന്ധുമോൾ. ആർ

ദോഹ: വിവിധ കാര്യങ്ങള്‍ക്കായി അധികൃതര്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ ഉടമകള്‍ക്ക്​ തിരിച്ചെടുക്കാന്‍ ഗതാഗത വകുപ്പ്​ അവസരമൊരുക്കുന്നു. ഇതിനായി ഒരുമാസത്തെ സമയമാണ്​ ഗതാഗത വകുപ്പ്​ അനുവദിച്ചിരിക്കുന്നത്​. മൂന്നു മാസത്തിലധികമായി അധികൃതര്‍ നീക്കംചെയ്യുകയും ഇന്‍ഡസ്​ട്രിയല്‍ ഏരിയയിലെ യാര്‍ഡിലേക്ക്​ മാറ്റുകയും ചെയ്​ത വാഹനങ്ങളില്‍ തങ്ങളുടേത്​ ഉണ്ടെങ്കില്‍ അവ ഈ സൗകര്യത്തിലൂടെ തിരിച്ചെടുക്കാന്‍ കഴിയും.

ഇന്‍ഡസ്​ട്രിയല്‍ ഏരിയ സ്​ ട്രീറ്റ്​ നമ്ബര്‍ 52ലെ ട്രാഫിക്​ ഇന്‍വെസ്​റ്റിഗേഷന്‍ വകുപ്പിലാണ്​ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത്​. പിഴ, ഗ്രൗണ്ട്​ ഫീസ്​ എന്നിവ അടച്ച്‌​ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ വാഹനങ്ങള്‍ ഉടമകള്‍ക്ക്​​ വീണ്ടെടുക്കാന്‍ കഴിയും. നവംബര്‍ 18 മുതല്‍ ഒരു മാസത്തേക്കാണ്​ ഈ സേവനം ലഭ്യമാകുക. നിശ്ചിത സമയത്തിനകവും ഉടമകള്‍ ഹാജരായി നടപടികള്‍ പൂര്‍ത്തിയാക്കാത്ത വാഹനങ്ങള്‍ ട്രാഫിക്​ ജനറല്‍ ഡയറക്​ടറേറ്റ്​ ലേലത്തില്‍ വെക്കും.

Related Articles

Back to top button