Latest

ലോകത്ത് 20.86 കോടി കൊവിഡ് ബാധിതര്‍

“Manju”

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത് കോടി എണ്‍പത്തിയാറ് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലധികം കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. 43.82 ലക്ഷം പേര്‍ മരിച്ചു. നിലവില്‍ ഒരു കോടി എഴുപത്തിരണ്ട് ലക്ഷം സജീവ കേസുകളാണ് ഉള്ളത്.

ഇന്നലെ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ ഒരു ലക്ഷത്തിനടുത്ത് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി എഴുപത്തിയേഴ് ലക്ഷമായി ഉയര്‍ന്നു. 6.38 ലക്ഷം പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 32,937 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി ഇരുപത്തിരണ്ട് ലക്ഷമായി ഉയര്‍ന്നു. നിലവില്‍ 3.81 ലക്ഷം പേരാണ് ചികില്‍സയിലുള്ളത്. മൂന്ന് കോടി പതിനാല് ലക്ഷം പേര്‍ രോഗമുക്തി നേടി.

Related Articles

Back to top button