KeralaLatest

തനിക്കൊന്നും മറച്ചുവയ്ക്കാനില്ല; അനിത

“Manju”

കൊച്ചി: സാധാരണ സ്ത്രീയായ തന്നെ എല്ലാവരും കൂടി നെഗറ്റീവ് സ്റ്റാറാക്കി മാറ്റിയെന്നും തന്റെ കൂടി ഇടപെടല്‍ ഉണ്ടായിരുന്നതു കൊണ്ടാണ് പല ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും സംരക്ഷണയില്‍ ഉണ്ടായിരുന്ന മോന്‍സന്‍ പോലീസ് പിടിയിലായതെന്നും വ്യക്തമാക്കി മോന്‍സന്‍ മാവുങ്കലിന്റെ മുന്‍ സുഹൃത്ത് അനിത പുല്ലയില്‍. മോന്‍സനുമായുള്ള ഇടപാടുകളുടെ പേരില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനു വിധേയമാക്കിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അനിത.മോന്‍സന്‍ വിഷയത്തില്‍ പരാതിയുമായി പോയവര്‍ക്ക് അനുകൂലമായ മറുപടി ലഭിച്ചിരുന്നില്ലെന്നും പരാതി കൊടുത്തിട്ടും ഒരു കാര്യവും ഇല്ല എന്നാണ് പല ഓഫിസര്‍മാരും പറഞ്ഞതെന്നും അനിത വ്യക്തമാക്കി. ഇവരുടെ എല്ലാം പേരുകള്‍ അന്വേഷണ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തിയിട്ടുണ്ടെന്നും തനിക്ക് ഒന്നും മറച്ചു വയ്ക്കാന്‍ ഇല്ലാത്തതിനാല്‍ എല്ലാം തുറന്നു പറഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

Related Articles

Back to top button