IndiaLatest

കൊറോണ വൈറസ് വായുവിലൂടെയും പകരും എന്ന് പഠനം

“Manju”

കൊറോണ വായുവിലൂടെ പകരാനും സാധ്യതയുണ്ട്; ആശങ്കയറിയിച്ച് ലോകാരോഗ്യ സംഘടന

ശ്രീജ.എസ്

ന്യൂഡല്‍ഹി : കൊറോണ വൈറസ് വായുവിലൂടെയും പകരും എന്ന് പുതിയ പഠനങ്ങള്‍. ഹൈദരാബാദിലെയും ചണ്ഡീഗഡിലെയും കൊറോണ ആശുപത്രികളില്‍ നടത്തിയ പരിശോധനയിലാണ് വായുവില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഈ കണ്ടെത്തിയിരിക്കുന്നത് വൈറസിന്റെ പുതിയ വകഭേദമാണ എന്നും ഗവേഷകര്‍ സംശയിക്കുന്നു.

കോവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയില്‍ കഴയുന്നവരുടെ അടുത്തു നിന്നും രണ്ട് മീറ്റര്‍ ചുറ്റളവിലുള്ള വായുവില്‍ വൈറസിന്റെ സാന്നിധ്യമുള്ളതായി പഠനത്തില്‍ കണ്ടെത്തി. ഹൈദരാബാദ് ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്കുലാര്‍ ബയോളജിയിലും (സിസിഎംബി) ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോബ്യല്‍ ടെക്‌നോളജിയിലുമാണ് (ഐഎംടി) ഇത് സംബന്ധിച്ച്‌ പഠനം നടത്തിയത്.

ഹൈദരാബാദിലെയും ചണ്ഡീഗഡിലെയും വിവിധ കൊറോണ ആശുപത്രികളില്‍ നിന്നാണ് പഠനത്തിനാവശ്യമായ വായുവിന്റെ സാമ്പിളുകള്‍ ശേഖരിച്ചത്.
എയര്‍ കണ്ടീഷനുകളും ഫാനുമുളള മുറികളിലാണ് വൈറസ് വ്യാപനം കുടുതലായി നടക്കുന്നതെന്ന് ഹൈദ്രാബാദ് സിസിഎംബി ഡയറക്ടര്‍ രാകേഷ് മിശ്ര അറിയിച്ചു. രാജ്യത്ത് ജനിതക മാറ്റം വന്ന കൊറോണ രോഗികളുടെ എണ്ണം നിലവില്‍ 71 ആയിട്ടുണ്ട്.

Related Articles

Back to top button