KeralaLatest

ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ തന്നെ

“Manju”

Image result for ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ തന്നെ

ശ്രീജ.എസ്

‘ദൃശ്യം 2’ നായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തുന്ന തിയതിയാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ഫെബ്രുവരി 8ന് ട്രെയ്‌ലര്‍ എത്തും എന്ന വിവരമാണ് മോഹന്‍ലാല്‍ പങ്കുവെച്ചിരിക്കുന്നത്.ചിത്രം ഉടന്‍ തന്നെ ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തുമെന്നും പോസ്റ്റിനൊപ്പം കുറിച്ചിട്ടുണ്ട്.

തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ് ആവശ്യപ്പെട്ടു കൊണ്ട് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായ വിവരം സംവിധായകന്‍ ജീത്തു ജോസഫ് അറിയിച്ചത്. സിനിമാപ്രേമികളെ ഞെട്ടിച്ചു കൊണ്ടാണ് പുതുവര്‍ഷ ദിനത്തില്‍ ചിത്രത്തിന്റെ ഒ.ടി.ടി. റിലീസ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിലും തൊടുപുഴയിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു നടന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. സതീഷ് കുറുപ്പ് ഛായാഗ്രഹണവും വി.എസ് വിനായക് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. അനില്‍ ജോണ്‍സണ്‍ ആണ് സംഗീതം.

Related Articles

Back to top button