IndiaLatest

മേഘാലയയില്‍ നുഴഞ്ഞുകയറ്റം; ആയുധം പിടിച്ചെടുത്ത് ബിഎസ്‌എഫ്

“Manju”

ഗുവാഹട്ടി: മേഘാലയയില്‍ അതിര്‍ത്തി രക്ഷാ സേനയുടെ ആയുധവേട്ട. തെക്ക്പടിഞ്ഞാറന്‍ മേഖലയില്‍ നടന്ന തിരച്ചിലില്‍ ഖാസി ഹില്‍ ജില്ലയിലാണ് തോക്കുകളും തിരകളും കണ്ടെത്തിയത്. ബിഎസ്‌എഫ് 193-ാം ബറ്റാലിയനാണ് രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തിയത്. 5.56എംഎം, 7.62എംഎം, 9 എംഎം തിരകളും തോക്കുകളുമാണ് കണ്ടെത്തിയത്.

മേഘാലയയിലെ വനമേഖല കേന്ദ്രീകരിച്ച്‌ ഭീകരസംഘടനകളുടെ ഒളിസങ്കേതങ്ങള്‍ വര്‍ദ്ധിക്കുന്നതായ റിപ്പോര്‍ട്ടാണ് തിരച്ചില്‍ വേഗത്തിലാക്കിയത്. ബംഗ്ലാദേശ് അതിര്‍ത്തികളില്‍ നിന്നും നുഴഞ്ഞുകയറുന്ന ഭീകരര്‍ ആയുധങ്ങള്‍ക്കൊപ്പം വന്‍തോതില്‍ മയക്കുമരുന്നും കൊണ്ടുവരുന്നതായാണ് സൂചന. ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ ഗുമാഘാട്ട് മേഖലയില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ചുണ്ണാമ്പ് കല്ല് ഗുഹകളിലായി ആയുധങ്ങള്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

Related Articles

Back to top button