LatestThiruvananthapuram

പാറശാല പൊന്നമ്മാളെയും പൂവച്ചല്‍ ഖാദറിനെയും അനുസ്മരിച്ചു.

“Manju”

 

തിരുവനന്തപുരം : ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് പ്രശസ്ത സംഗീതജ്ഞ പാറശാല പൊന്നമ്മാളുടെ ഒന്നാം ചരമവാര്‍ഷികവും പ്രശസ്ത ഗാനരചയിതാവ് പൂവച്ചല്‍ ഖാദര്‍ സ്മരണാഞ്ജലിയും സംഘടിപ്പിച്ചു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അനുസ്മരണവും സ്മരണാഞ്ജലിയും ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി വി.എസ്.. ശിവകുമാർ, മുൻ മേയർ കെ. ശ്രീകുമാർ, ബി.ജെ.പി. നിര്‍വ്വാഹക സമിതി അംഗം കരമന ജയൻ, സിന്ദൂരം ചാരിറ്റീസ് ചെയര്‍മാൻ സബീർ തിരുമല, കല്ലിംഗല്‍ ഗ്രൂപ്പ് എം.ഡി. ജയചന്ദ്രൻ കല്ലിംഗൽ, സംഗീത കോളേജ് പ്രിൻസിപ്പാൾ വീണ എസ്. ആർ എന്നിവർ അനസ്മരണ പ്രഭാഷണം നടത്തി.

 

Related Articles

Back to top button