LatestThiruvananthapuram

കേരള യൂണിവേഴ്സിറ്റി അത് ലറ്റിക് മീറ്റ് – മാര്‍ ഇവാനിയോസ് കോളേജ് ചാമ്പ്യന്‍ന്മാര്‍

“Manju”

തിരുവനന്തപുരം ; കേരള യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റില്‍ മാര്‍ ഇവാനിയോസ് കോളേജ് ഓവറാള്‍ ചാമ്പ്യന്മാരായി. 94 പോയിന്റുമായിട്ടാണ് കിരീടം നേടിയത്. 53 പോയിന്റ് നേടിയ പുനലൂര്‍ എസ്.എന്‍ കോളേജാണ് രണ്ടാം സ്ഥാനത്ത്. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ് 43 പോയിന്റുമായി മൂന്നാമതെത്തി. പുരുഷ വനിതാ വിഭാഗങ്ങളില്‍ മാര്‍ ഇവാനിയോസിന്റെ വന്‍ മുന്നേറ്റമാണ് കണ്ടത്.

വനിതകള്‍ 51 പോയിന്റും, പുരുഷന്മാര്‍ 43 പോയിന്റുമാണ് നേടിയെടുത്തത്. 46 പോയിന്റുമായി പുനലൂര്‍ എസ്.എന്‍ കോളേജ് വനിതാ വിഭാഗത്തില്‍ രണ്ടാമതെത്തി. 36 പോയിന്റ് നേടിയ ചെമ്പഴന്തി എസ്.എന്‍ കോളേജിനാണ് പുരുഷ വിഭാഗത്തില്‍ രണ്ടാം സ്ഥാനം. ചെമ്പഴന്തി എസ്.എന്‍ കോളേജിലെ മുഹമ്മദ് ജസീമിനും, മാര്‍ ഇവാനിയോസിലെ അപര്‍ണ റോയ്ക്കുമാണ് ഇത്തവണത്തെ വ്യക്തി ഗത ചാമ്പ്യന്‍ഷിപ്പുകള്‍.

Related Articles

Back to top button