KeralaLatest

ഒളിമ്പ്യന്‍ ശ്രീജേഷിന് ഓണസമ്മാനവുമായി മന്ത്രി പി. രാജീവ്

“Manju”

എറണാകുളം: ഒളിമ്പിക്‌സ് മെഡല്‍ നേട്ടം ഇന്ത്യക്ക് സമ്മാനിച്ച മലയാളത്തിന്റെ അഭിമാന ഹോക്കി താരം ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിന്റെ വീട്ടില്‍ എത്തി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഓണസമ്മാനം കൈമാറി. ഒപ്പം മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഓണാശംസകളും മന്ത്രി ശ്രീജേഷിനെയും കുടുംബത്തെയും അറിയിച്ചു.

സര്‍ക്കാര്‍ സര്‍വീസില്‍ സ്‌പോര്‍ട്‌സ് കോട്ട വഴി ജോലി നല്‍കുന്നവരെ കായിക മേഖലയുടെ പ്രോത്സാഹനത്തിന് വിനിയോഗിക്കണമെന്ന ശ്രീജേഷിന്റെ ആവശ്യം കായിക വകുപ്പ് മന്ത്രിയുടെയും സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.

അതേസമയം മന്ത്രിയുടെ സന്ദര്‍ശനമാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ ഓണസമ്മാനമെന്ന് ശ്രീജേഷ് പറഞ്ഞു. ഓണസമ്മാനം നല്‍കാന്‍ വീട്ടിലെത്തിയ മന്ത്രിക്ക് ശ്രീജേഷ് തന്റെ കൈയ്യൊപ്പോടു കൂടിയ ഹോക്കി സ്റ്റിക്ക് സമ്മാനമായി നല്‍കി.

Related Articles

Back to top button