KeralaLatestThiruvananthapuram

പ്ലസ് വണ്‍ പ്രവേശനം ഇന്ന് മുതല്‍

“Manju”

തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഇന്നുമുതല്‍ സമര്‍പ്പിക്കാം. അപേക്ഷാ സമര്‍പ്പണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ http://admission.dge.kerala.gov.in/ ലഭ്യമാവും. ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിന് http://admission.dge.kerala.in / എന്ന വെബ്‌സൈറ്റിലെ ‘Click for Higher Secondary Admission’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം.

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിന് ‘Click for Admission to NSQF Courses (VHSE)’ എന്ന വെബ്‌സൈറ്റിലെ എന്ന ലിങ്കില്‍ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 3 ആണ്. ട്രയല്‍ അലോട്ട്മെന്റ് സെപ്റ്റംബര്‍ 7നും ആദ്യ അലോട്ട്മെന്റ് 13 നും നടക്കും.

Related Articles

Back to top button