KeralaLatest

അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍

“Manju”

കൊല്ലം: പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യയുടെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവി ട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍. രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. മേലുദ്യോഗസ്ഥരുടെ മാനസിക പീ ഡനമാണ ്അനീഷ്യയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപണമുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കണമെന്നാണ ്ഉത്തരവില്‍ പറയുന്നത്.

ഹൈക്കോടതിയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി എ ഷാജി വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതിയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഒഫ് പ്രോസിക്യൂഷനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തൊഴില്‍ സ്ഥലത്ത് മാനസിക പീഡനത്തിന് പുറമേ അനീഷ്യ ഭീഷണിയും നേരിട്ടിരുന്നതായി വിവരമുണ്ട്. സ്ഥലം മാറ്റുമെന്ന് ഭീഷണി നേരിട്ടിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു.

അനീഷ്യ ആത്മഹത്യ ചെയ്തതിന് മുമ്പുള്ളതെന്ന് കരുതുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. മേലുദ്യോഗസ്ഥരില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും സമ്മര്‍ദം നേരിടുന്നതായാണ ്ഇതില്‍ പറയുന്നത്. വികാരഭരിതയായി സംസാരിക്കുന്ന അഞ്ച് ശബ് സന്ദേശങ്ങളാണ് പുറത്തായത്. തെളിവുകളെല്ലാം എഴുതി തയ്യാറാക്കിയിട്ടുണ്ടെന്നും ഇതില്‍ അനീഷ്യ പറയുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് അനീഷ്യയെ വീട്ടിലെ കുളിമുറിയിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവി മരണത്തിന് പരവൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

Back to top button